Friday, 29 November 2019

ists and ers

അല്‍പ്പസ്വല്‍പ്പം പൊങ്ങച്ചമടിക്കാന്‍ താത്പര്യമുള്ളവരെന്ന് സമ്മതിച്ചു തരാനും മനസ്സുള്ളവരുടെ ഒരിംഗ്ളീഷ് മീഡിയമാണ് രംഗം.നവാഗതരുടെ പരിചയപ്പെടല്‍/പെടുത്തലാണ് നടക്കുന്നത്.

"വാട്ട്സ് യുവര്‍ ഫാദര്?"‍മിസ്സ് സ്റ്റൈലായിട്ട് ചോദിക്കുന്നു.

"കാര്‍ഡിയോളജിസ്റ്റ്"

"ഓങ്കോളജിസ്റ്റ്"

"നെഫ്രോളജിസ്റ്റ്"

"ഡെര്‍മറ്റോളജിസ്റ്റ്"

"തെറുപ്പിസ്റ്റ്"

"കം എഗിന്‍.എ തെറാപ്പിസ്റ്റ്?വാട്ട് തെറാപ്പിസ്റ്റ്?"മിസ്സിനു സംശയമടങ്ങുന്നില്ല.

"ഈ ബീഡിയൊക്കെ തെറുക്കുന്ന,തെറുപ്പിസ്റ്റ്"വിനയാന്വിതനായ വിദ്യാര്‍ത്ഥി.

"ഓഹ്!ഒക്കെ.ഗുഡ്.സിറ്റ് സിറ്റ്"മിസ്സിനു പുത്തരിയില്‍ ഒരല്‍പ്പം സ്റ്റോണ്‍ കടിച്ചു.

"വാട്ട് എബൗട്ട് യു ഗൈസ്?വാട്ട് ഈസ് യുവര്‍ ഫാദര്?"

"‍കോണ്‍ട്രാക്ടര്"

"‍ഒന്റപ്രേണര്"

"‍ആക്റ്റര്"

"‍സ്ളോട്ടറര്"

"ഓ മൈ ഗോഡ്!വാട്ട് ഡിഡ് യു സേ?വാട്ട് ഈസ് ഹീ?"

"ഈ റബ്ബറൊക്കെ സ്ളോട്ടെടുത്ത് വെട്ടുന്ന,സ്ളോട്ടറര്"‍അതിവിനയാന്വിതന്‍.

ഇനി ചോദിക്കാന്‍ ശക്തിയില്ല.

No comments:

Post a Comment