"ലാസറേ,പുത്യേ ഐറ്റം ക്ളാസ്സായിട്ടുണ്ട്ട്ടാ!എന്തൂട്ടാ അതിന്റെ പേര്?മറന്നൂലോ!"
"കാന്താരി ചിക്കന്‍ ന്നാണ് മ്മള് വിളിക്കും പേര്."
"അതെന്തൂട്ടായാലും ഗംഭീരായിട്ട്ണ്ട് ട്ടാ!നീയ്യാ കാശങ്ങ്ട് പിടിച്ചേ.മ്മള് സ്കൂട്ടാവട്ടേ ട്ടാ"
ടൗണിലെ പുതിയ സെന്‍സേഷനാണ് ലാസറിന്റെ കഫറ്റേരിയയിലെ കാന്താരി ചിക്കന്‍.ചുട്ട കോഴി,ചിക്കന്‍ ചാര്‍ക്കോള്‍ എന്നൊക്കെ അറിയപ്പെടുന്ന നമ്മുടെ ക്ളാസിക് സാധനത്തിലേയ്ക്ക് നല്ല സ്വയമ്പന്‍ കാന്താരിലേഹ്യം അപ്ളൈ ചെയ്യുന്നതോടെ കഴിക്കുംതോറും വിശപ്പുകൂടും മാജിക്കല്‍ റെസിപീ തയ്യാര്‍.
"ആള്‍ക്കാര്‍ക്കൊക്കെ ഫയങ്കര അഫിപ്രായമാണല്ലോ ചേട്ടായീ!"അസിസ്റ്റന്റ് ബിനീഷാണ്.
"അമ്മൂമ്മേന്റെ വെളളിക്കോല്!നിയ്യാ കന്നാലിയെക്കണ്ടാ?ദാ ഇപ്പത്തന്നെ ഇവിട്ന്നെറങ്ങിപ്പോയ വയറന്‍!"
"കണ്ടാരുന്നു.ആ ചേട്ടായിയ്ക്ക് വളരെ നല്ല അഫിപ്രായമാരുന്നല്ലോ!എന്നാ പറ്റി?"
"അപ്പനാനപ്പുറത്തൂന്ന് വീണ് പടായപ്പോ എനിക്കാ വയസ്സ് നാലേണ്.മൂത്ത പെങ്ങളും എളേതൊരെണ്ണോം.അടിച്ചാ ലോട്ടറി!?അമ്മ വീട്ട്പണിക്ക് പൊയ്യാല്
റേഷന്‍ പുഴുക്കലരി കിട്ടും.മ്മടെ പുഴുക്കലരിയേയ്-പുഴും കല്ലും മേമ്പ്ടിക്ക് ഇത്തിരി അരിയും.അതീ മൂക്ക് ഇരിക്കും ഏരിയായ്ലോട്ടടിപ്പിക്കാനേ പെടാ പാട്ാണ്.അമ്മ ന്നോട് പറഞ്ഞേയ് 'ചെക്കാ,നിയ്യാ മേരിച്ചേട്ടത്തീടെ പുര്യേടത്തിന്റെ കോണിലെ കാന്താരീമ്മേന്ന് നാല് മുളകാ പറിച്ചേ.പട്ടികടികൊള്ളാന്‍ മുറ്റത്തേയ്ക്ക് നോട്ടീസായിട്ട് പൂവണ്ട.ഞാമ്പറഞ്ഞോളൂണ്ട് ചേട്ടത്തിയോട്!'ഫസ്റ്റ് മുളക്മ്മേലാ കൈവെച്ചു ,കേട്ടു കോലാഹലം.മ്മടെ വെല്‍ വിഷറ് വയറനേയ് അത്യാന്റെ തേങ്ങേം സാധനോം കളവു പോണ്ടൊന്നും പറഞ്ഞ് ആ കാന്താര്യാ സമൂലം പറിച്ച് ട്ടാ.എന്നിട്ടാ അതുമ്മേലെയ്ക്കൊരു മൂത്രം മുള്ളലും.മ്മടെ അണ്ണാക്കിലേയ്ക്ക് മുള്ളും ബില്‍ഡപ്പിലേയ്.നാലു വയസ്സാരന്‍
പട്ടിണിപ്പാവോം മച്യൂറായ പണക്കാരനും തമ്മിലുള്ള സീനേണ്.ഇന്നിപ്പാ അതേ കന്നാലി മ്മടെ കാന്താര്യെ ഞെവടി അത്യാന്റെ സായിപ്പും പേരക്ക്ടാങ്ങളുടെ അണ്ണാക്ക് വഴി തള്ള്ന്നതും അത്ങ്ങനെ എരിഞ്ഞ് പൊകഞ്ഞ് അണ്ഡകടാഹം വഴി ട്രാവല് ചെയ്യണതും ദിങ്ങനെ കണ്ട്, ലാസ്റ്റില് കാശും വാങ്ങി എണ്ണ്യാ മേശവലിപ്പിലിടുമ്പോളൊണ്ടാവുന്നോോരു..ന്തൂട്ടാ പറയ്യാ?നിയ്യൊരു വേഡ് പറഞ്ഞു കൊണ്ട്വാടാ!"
"ഉള്‍പ്പുളകം കറക്ടാരിക്കും ചേട്ടായീ!"
"അതന്നെ!ഉള്‍പ്പൂളകം..അതാണ്!"
നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ഈ പോസ്റ്റ് മധുരമുള്ളതോ ഇല്ലാത്തതോ ആയ യാതൊരുവിധ പ്രതികാരത്തെയും പ്രോത്സാഹിപ്പിക്കുന്നില്ല.
കാന്താരി ചിക്കന്‍ വളരെ സ്വാദിഷ്ടമായ ഒരു വിഭവമാണ്.അതിന്റെ ഉത്ഭവത്തിനു പിറകില്‍ യാതൊരു വിധ മധുരപ്രതികാരകഥകളുമില്ല.
സംസാരത്തിലെ സ്ളാങ്ങ് പരിമിതമായ ഓര്‍മ്മയില്‍ നിന്നൊക്കെ എടുത്ത് പ്രയോഗിക്കുന്നതാണ്.തെറ്റുകളുണ്ടെന്നറിയാം
No comments:
Post a Comment