Wednesday, 9 October 2019

കടലുപോലാവുമോ!?

കടലുപോലൊരായിരം മുഖങ്ങളെനിക്കുമെന്നോ?!

പ്രണയം കൊറിക്കാന്‍,പാദം നനയ്ക്കാന്‍,ചിത്രമെഴുതുവാനൊരു നീലമുഖം!

മുത്തു തിരയുവാന്‍,സ്വത്തു പെരുക്കുവാന്‍,പട്ടിണി മാറ്റുവാനൊരു ശാന്തമുഖം!

കെട്ടിയടയ്ക്കുവാന്‍,നെറ്റി ചുളിക്കുവാന്‍,പ്രാകിത്തുലയ്ക്കുവാനീ പ്രതിഷേധമുഖം!

വീപ്പകള്‍ തള്ളുവാന്‍,നാസിക പൊത്തുവാന്‍,ഓക്കാനം വരുത്തുന്ന കലക്ക മുഖം!

No comments:

Post a Comment