"നമ്മ മലയാളത്താനെങ്കെ?പാക്കവേ ഇല്ലയേ?!"കറുപ്പുസ്വാമി തന്റെ ഏറ്റവും
പുതിയ പേയിങ്ങ് ഗസ്റ്റായ മലയാളിയെ അന്വേഷിച്ചു.
പേയിങ്ങ് ആയാലും ഗസ്റ്റ് ഗോഡാണ്.അതിഥി ദേവോ ഭവഃ.ഇന്നലെ വൈകിട്ട് ബൈക്ക് സഞ്ചാരമൊക്കെ കഴിഞ്ഞ് കണ്ണുവേദനയാണെന്ന് പറഞ്ഞു കിടന്ന ആളാണ്.ഭാഷയും വലിയ വശമില്ല.എവിടെപ്പോയി.
"ദോ പാരുങ്കെ മാമാ.നമ്മ മലയാളം കുട്ടന്‍ വരത്."മനൈവി തെരുവിലേയ്ക്ക് കൈ ചൂണ്ടി പറഞ്ഞു.
"അയ്യയ്യോ!ഇതെന്നാച്ച്?രത്തമെല്ലാം വറത്.അടിപ്പെട്ട മാതിരി തെരിയറുത്!എന്ന വിഷയം കുട്ടാ?!"കറുപ്പുസ്വാമി പേയിങ്ങ് അതിഥിയുടെ പഞ്ചറായ മുഖവും ബോഡിയും നോക്കി പരിതപിക്കാന്‍ ആരംഭിച്ചു.
"അത് വന്ത് അണ്ണാ,നാന്‍ ജംഗ്ഷനിലെ അക്കന്റെ സൂപ്പര്‍മാര്‍ക്കറ്റില് സാധനം വാങ്ങാന്‍ പോയതാണ്.അവിടെ വെച്ച് അടിയില്‍ പെട്ടു!"കുട്ടന് ചുണ്ടിന്റെ സൈഡിലെ മുറിവ് നിമിത്തം ശരിക്കും സംസാരിക്കാനാവുന്നില്ല.
"ഡേേയ്..സാധനം വാങ്ങറുത്ക് ഇവ്വളവ് വയലന്‍സാ?ഡീറ്റേയ്ലാ സൊല്ലടാ!"കറുപ്പുസ്വാമി അക്ഷമനായി.
"ഇന്നലെ കണ്ണുവേദനയാണെന്ന് അണ്ണിയോട് പറഞ്ഞു ഞാന്‍ തൂങ്കിയപ്പോള്‍ അണ്ണന്‍ വന്ന് എന്റെ വിഷയം സംസാരിച്ചില്ലേ?അപ്പോ ശൊല്ലിയില്ലേ ഏതോ തായ് പാല്‍ കണ്ണു വേദനയ്ക്ക് ബെസ്റ്റാണെന്ന്.അതെല്ലാം ഞാന്‍ പാതി തൂക്കത്തില്‍ കേട്ടാരുന്നു.ഞാന്‍ സൂപ്പര്‍മാര്‍ക്കറ്റിലെ അക്കനോട് ചെന്ന് ഒരു മരുന്നിന് 'തായ് പാല്‍' വേണമെന്ന് പറഞ്ഞു.അവര് എന്നെ പതിവില്ലാത്ത രീതിയില്‍ നോക്കി കുറേ രഹസ്യം പറഞ്ഞ് സാധനമെടുക്കാന്‍ ആണെന്നുതോന്നുന്നു
അകത്തേക്ക് പോകാന്‍ തുടങ്ങി."കുട്ടന്‍ വിതുമ്പുകയാണ്.
"അപ്പുറം?!"സ്വാമി.
"അപ്പുറമെന്നാ?അകത്തേയ്ക്ക് പോകാന്‍ തുടങ്ങിയ അക്കനോട് ഞാന്‍ 'അര ലിറ്ററിന്റെ ആണേല്‍ രണ്ടെണ്ണമെടുത്തോളൂ'എന്നു പറഞ്ഞതേ ഓര്‍മ്മയുള്ളൂ!"
No comments:
Post a Comment