Saturday, 19 October 2019

പരിചിതം

പരിചയപ്പെടലുകളുടെ ഒരുപാട് മധുവിധുദിനങ്ങള്‍ക്കൊടുവില്‍

നമ്മളില്‍ പുറത്തു ചാടിയ അപരിചിതരെ കാണാറുണ്ടോ?

കാല്‍ ഉളുക്കിയ വേദനക്കിടയിലൂടെ;പകല്‍സ്വപ്നം പൊഴിഞ്ഞ സുഷിരത്തിലൂടെ

നമ്മളിലെയപരിചിതര്‍ പുറത്തു ചാടുന്നുണ്ടോ

കാലത്തിന്റെ പാഠപുസ്തകത്തിലെ വിട്ടുകളഞ്ഞ പാഠങ്ങള്‍

നമുക്കിടയിലെ അപരിചിതര്‍ക്കും ഒരു മുറി മാറ്റി വെക്കണം

അവരെയും വേണ്ടവിധം ഉപചരിക്കാനാവണം

ചിരപരിചിതമാകണം ഈ അപരിചിതത്വം പോലും

No comments:

Post a Comment