ഒരു പുഴ തുടങ്ങുന്നിടത്ത് ഞാനും തുടങ്ങുന്നു.
കളിച്ച്,ചിരിച്ച്,നുരഞ്ഞ്,പതഞ്ഞ്,പരിധികളും പരാതികളും മടിയും മാലിന്യങ്ങളുമില്ലാതെ സ്വര്‍ഗ്ഗംപോലൊരു കാട്ടിലൂടൊഴുകിയ ബാല്യം.
ജനവാസമേഖലകളില്‍ പുഴയ്ക്ക് അതിരുണ്ട്,തടയാന്‍ അണയുണ്ട്,വഴി മാറ്റി വിടാന്‍ ചാലുണ്ട്,മാലിന്യമിടാനും ചൂഷണം ചെയ്യാനും ചാടി മരിക്കാനും പാട്ടെഴുതാനും കണ്ടല്‍ നട്ട് ഇണ്ടല്‍ മാറ്റാനും അണിയിച്ചൊരുക്കാനും സംരക്ഷിക്കാനും സംരക്ഷിക്കുന്നതായി അഭിനയിക്കാനും വല്ലപ്പോഴുമൊക്കെ കോപതാപങ്ങള്‍ക്കിരയാകുവാനുമൊക്കെ ആളുകളുമുണ്ട്.
അങ്ങിനെയങ്ങനെ സ്വത്വം നഷ്ടപ്പെടുന്ന വലിയോരു കടലില്‍ ലയിക്കാനാവുമെങ്കില്‍ അതുവരെ ഞാനും പുഴയിലായ് ഒഴുകുകയാണ്.
No comments:
Post a Comment