Tuesday, 1 October 2019

മഹായാനം

യാനങ്ങളെങ്ങിനെയാവും 'മഹാ' എന്നൊരു ക്രിയാവിശേഷണം കരസ്ഥമാക്കുക?

അതു യാനപാത്രത്തിന്റെ പ്രൗഡി നിമിത്തമാണോ??

ഏതു ഹിമശൈലത്തേയും ഭേദിക്കാനാവുമെന്ന അമിത ആത്മവിശ്വാസവുമായി നീറ്റിലിറങ്ങിയ ടൈറ്റാനിക്കെന്നൊരു യാനപാത്രമുണ്ടായിരുന്നു.യാനപാത്രം മഹത്തരമായിരുന്നെങ്കിലും യാനം മഹായാനമെന്ന് ഒരിക്കലും വിളിക്കപ്പെട്ടില്ല.

യാനത്തിലൊടുവില്‍ എത്തിച്ചേരുന്നിടവും കണ്ടെത്തുന്നതുമൊക്കെയായിരിക്കും മഹത്വത്തിന്റെ അളവുകോല്‍.കൊളംബസും,വാസ്കോ ഡി ഗാമയും,ഇബ്ന് ബത്തൂത്തയും,ഡാര്‍വിനുമൊക്കെ ഉദാഹരണങ്ങളായി മുന്‍പിലുണ്ട്.

ജീവിതയാനം തുടരാം.

No comments:

Post a Comment