"നീയെന്തൂളത്തരമൊക്കെയാണീ പറയണത്.ശബ്ദോം കുറവ്,ബോറന്‍ സബ്ജക്ടും,കടിച്ചാപ്പൊട്ടാത്ത വാക്കുകളും..
ഇങ്ങോട്ടു കാശു തരാന്നു പറഞ്ഞാ പോലും ഇത് സഹിക്കാന്‍ പറ്റൂല' അങ്ങിനെയാണ് ഒന്നാമത്തെ എഴുത്തുകാരന്‍/കാരി ഉണ്ടായത്.
"ഇവിടെയിപ്പോ നമ്മളു രണ്ടുപേരും മാത്രമേയുള്ളൂ.cctv ഒന്നും ഇല്ലല്ലോ!ഞാനെന്തു വേണേലും പറയും..ചെയ്യും."അങ്ങിനെ രണ്ടാമത്തെ എഴുത്തുകാരന്‍/കാരി ഉണ്ടായി.
"ഒരുപാടിങ്ങനെ പറഞ്ഞു കൂട്ടിയാല്‍ ഇതിനൊക്കെ ഒരു അക്കൗണ്ടബിലിറ്റി വേണ്ടേ?ഇതൊക്കെ മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ പറയുന്ന നിന്നെക്കൊണ്ടു പോലും സാധിക്കുമോ?"അങ്ങിനെ മൂന്നാമത്തെ എഴുത്തുകാരന്‍/കാരിയും ഉണ്ടായി.
"ചത്തുകഴിഞ്ഞാല്‍ നമ്മളൊക്കെ വെറും എല്ലുപൊടി.മറ്റുള്ളോര് പറയുന്ന കഥകളിലൂടെ മാത്രം നമ്മളെ ലോകം ഓര്‍ക്കും!"അങ്ങിനെ നാലാമത്തെ എഴുത്തുകാരന്‍ /കാരിയും ഉണ്ടായി.
"എനിക്കൊര്‍മ്മയില്ല ഇതൊന്നും.ചുമ്മാ സ്വപ്നം കണ്ടതൊക്കെ മറ്റുള്ളവര്‍ ചെയ്തു,പറഞ്ഞു എന്നൊന്നും ആരോപിക്കാന്‍ വരല്ലേ!"അഞ്ചാമത്തെ എഴുത്തുകാരന്‍/കാരി ഉണ്ടായി.
ഇങ്ങനെയൊക്കെയാണ്..വല്ലതും അറിയുന്നുണ്ടോ?!
No comments:
Post a Comment