രാവിലെ പുറത്തേക്കിറങ്ങിയതാണ്.
പൈദല്‍..
രാഷ്ട്രഭാഷയില്‍ പറഞ്ഞതാണ്;നടന്നാണ് പോകുന്നതെന്ന്.
അപ്പുറത്തെ വീട്ടില്‍ നിന്നൊരു കുരുന്നു ഗന്ധര്‍വന്റെ ഹൈ ഫ്രീക്വന്‍സി സംഗീതം കേട്ടു
"അലക്കാത്ത ചന്ദനമരം ബഹുപൂക പൂത്തിരിക്കൂ"വാണത്രെ.
'അമ്മയോടു പറഞ്ഞാല്‍ അലക്കി തരു'മെന്ന് കമന്റടിക്കാന്‍ തുടങ്ങിയപ്പോഴാണ് ഗന്ധര്‍വന്റെ അമ്മയെ ശ്രദ്ധിച്ചത്.പണ്ട് ഇതുപോലൊരു പ്രായത്തില്‍ ഈയുള്ളവന്‍ 'പുക്കാലാ മുക്കാമ്പൂലാ" എന്നു ശ്രുതിമധുരമായി പാടുമ്പോഴൊക്കെ 'അതെന്നാടാ കുഞ്ഞിന് മുക്കാമ്പൂലാത്തേ'ന്ന് ചോദിച്ചിരുന്ന മാന്യമഹിളാരത്നമാണ് അത്.
വെറുതേ സ്മരണകളെ തിരിച്ചുവിളിച്ച് തിരിച്ചടി വാങ്ങേണ്ടന്നു കരുതി പറയാന്‍ വന്ന കമന്റ് ഉടുമ്പിന്റെ കയ്പ പോലെ വെള്ളം തൊടാതങ്ങു വിഴുങ്ങിക്കളഞ്ഞു.
No comments:
Post a Comment