Sunday, 12 May 2019

വാശിക്കഥ (S,M,L,XL,XXL,XXXL)

ചെക്കനു ഈയ്യിടെയായി
ഭയങ്കര വാശിയാണെന്ന് തോന്നിയപോലെ.പറയുന്നതെല്ലാം നടക്കണം.ഇല്ലെങ്കില്‍ കുഞ്ഞു വായില്‍ വല്യ വര്‍ത്താനം പറയും.

'മ്മേ,ന്റെ പ്ളാസ്റ്റിക് ബോളെടുത്തു തര്വോ?'വാശി നിവാരണത്തെപ്പറ്റി ആലോചിച്ചതേ ഉള്ളൂ.അവസരം വന്നല്ലോ!

'പൊറത്ത് തീ വെയിലാണ്!ഇപ്പ ബോളു തരില്ല'അമ്മ ഗൗരവത്തിലാണ്.

'ഞാസിറ്റൗട്ടില് ഉരുട്ടി കളിച്ചോളാമ്മേ!'

'വേണ്ടാ ന്നു പറഞ്ഞാ വേണ്ട!പറയുന്നതെല്ലാം നടത്തിയെടുക്കാന്നൊള്ള വാശി ഇബടെ വേണ്ട!'അമ്മ ബോളെടുത്ത് അല്‍പ്പം കൂടി ഉയരമുള്ള അലമാരയുടെ മുകളിലേയ്ക്കെറിഞ്ഞു.

'ഇതിപ്പോ ആര്‍ക്കാണ് വാശി!?'വല്യ വര്‍ത്താനം.

'വടിയെടുക്കണോ ഞാന്‍!?'

എന്നിട്ടെന്തായി????

വാശി പിടിക്കാനൊക്കെ കൈയ്ക്കും കാലിനും നാക്കിനും നല്ല നീളം വേണമെന്നും ഗ്രൗണ്ട് സപ്പോര്‍ട്ടും കായബലവും വേണമെന്നും ഈപ്പറഞ്ഞതിനായൊക്കെ ക്ഷമയോടെ കാത്തിരിക്കണം എന്നും ചെക്കന്‍ പെട്ടെന്ന് പഠിച്ചെടുത്തു.ഗുണപാഠം വെറുതേ ആയില്ലല്ലോ!!

No comments:

Post a Comment