ചക്കക്കുരു,ചേമ്പ്,ചീര,വാഴക്കൂമ്പ് ഇത്യാദി പുരയിടത്തില്‍ നിന്നു കിട്ടുന്ന അസംസ്കൃതവസ്തുക്കളുപയോഗിച്ചുള്ള കറികളായിരുന്നു ബാല്യകാലത്ത് കൂടുതലും.ഇടക്ക് വാങ്ങുന്ന ഉണക്കമീന്‍ ആവര്‍ത്തനവിരസതയ്ക്ക് വലിയ ആശ്വാസമാണ്.നങ്ക് എന്നും മംഗലാപുരം മാന്തള്‍ എന്നും വിളിക്കപ്പെടുന്ന ഒരുതരം മത്സ്യം,തിരണ്ടി,അടവ്,മുള്ളന്‍ മീന്‍,വിലക്കുറവില്‍ കിട്ടിയാല്‍ സ്രാവും ഇങ്ങിനെ പോകുന്നു പ്രൊഡക്റ്റ് റേഞ്ച്.വിസ്താരമുള്ള പാത്രത്തില്‍ മീന്‍ മൊരിഞ്ഞു തുടങ്ങുമ്പോള്‍ ഉള്ള മണം അടക്കം എല്ലാം വളരെ ഹൃദയഹാരിയായിരുന്നു.രണ്ടോ മൂന്നോ നേരത്തെ ചോറൂണിനിടയില്‍ കിട്ടുന്ന മുക്കാലോ ഒന്നേകാലോ കഷണം മീന്‍ പല്ലിനിടയിലെ ഓട്ട ഫില്ലു ചെയ്യാന്‍ തികയില്ല.മാത്രമല്ല ചോറിനോടൊപ്പം കഴിക്കുമ്പോര്‍ തനതു രുചി ഫലപ്രദമായി അറിയാനും സാധിക്കില്ലല്ലോ.ന്യായീകരണത്തിന്റെ ആമുഖം കഴിഞ്ഞ സ്ഥിതിയ്ക്ക് കഥയിലേയ്ക്കു വരാം.അടുക്കളയിലെ മീന്‍ വറുത്തത് ഒന്നോ രണ്ടോ കഷണം കൂടി തനതു രുചിയില്‍ മൂടി പൊക്കി എടുത്ത് ബബിള്‍ഗം പോലെ ചവച്ചു നടക്കാറുണ്ടായിരുന്നു.മീന്‍ നുണയല്‍ ഒരുപാട് കഴിയും മുന്‍പെ മാതാശ്രീ യാദൃശ്ചികമായി ഇത് കാണാനിടയായി.വലിയ ഒച്ചപ്പാട് ഉണ്ടാക്കി, അടുപ്പിലൂതുന്ന കുഴലുകൊണ്ട് കൈപ്പടത്തില്‍ തല്ലി ആള്‍ അവിടെ വലിയ സീനുണ്ടാക്കി.കട്ടുതീറ്റ എന്ന മോശം പ്രവൃത്തിയാണ് ഈ കാണിച്ചത് എന്നും അത് ചെയ്താല്‍ തനിക്ക് വയലന്റായ ദേഷ്യം വരുമെന്നും കുഞ്ഞു മനസ്സില്‍ അച്ചു കുത്തപ്പെട്ടു.പോരാത്തതിന് വൈകുന്നേരം
പിതാശ്രീ വന്നു കയറിയ പാടേ 'മകന്റെ കട്ടുതീറ്റ' വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യപ്പെട്ടു.മാതാശ്രീയുടെ മനസ്സില്‍ മീന്‍ കട്ടുതിന്ന് കട്ടുതിന്ന് ഏതെങ്കിലും ബാങ്ക് കവരുന്ന കൊള്ളക്കാരന്റെ മുഖമാവാം ഓര്‍മ്മ വന്നത്.എന്തായാലും പിന്നീട് മാതാശ്രീയെ മനപൂര്‍വ്വം പ്രകോപിപ്പിക്കണമെന്നു തോന്നുമ്പോള്‍ പലപ്പോഴും മീനെടുത്ത് കഴിച്ചിട്ടുണ്ടെന്നത് സത്യമാണ്.അടിയും ബഹളവും പ്രചരണവുമൊന്നുമില്ലാതെ മീന്‍ വറുത്തത് വിലപിടിച്ച വിഭവമാണെന്നോ ഇടയ്ക്ക് എടുത്താല്‍ എല്ലാവര്‍ക്കും തികയില്ലെന്നോ പറഞ്ഞു തുടങ്ങി ശ്രമിക്കാമായിരുന്നു.'കട്ടുതീറ്റ' ചെകുത്താന്റെ പ്രവൃത്തിയാണെന്നൊക്കെ അവതരിപ്പിക്കും മുന്‍പേ കാര്യകാരണസംഹിതം അല്‍പ്പം സംസാരിച്ചിരുന്നുവെങ്കില്‍ പിന്നീട് മീനെടുത്ത് പ്രകോപിപ്പിക്കില്ലയിരുന്നിരിക്കാം.
ഭാരതത്തിലെ മാധ്യസംസ്കാരം എന്താണ്?കുറ്റകൃത്യങ്ങളും മറ്റ് നെഗറ്റീവായ വാര്‍ത്തകളും വിശദാംശങ്ങളോടെ വര്‍ണ്ണിച്ച് ലോകത്തെങ്ങും എത്തിക്കുന്നു.പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റാനോ അവരെ പ്രകോപിപ്പിക്കാനോ ശ്രമിക്കുന്ന വള്‍നറബിള്‍ ആയ ആളുകള്‍ കുറ്റം ആവര്‍ത്തിക്കുന്നു.ആളുകള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കാനാണ് നെഗറ്റീവ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന വാദം തികച്ചും സില്ലി ആണ്.അവബോധം ഉണ്ടാക്കലിലൂടെയാണ് ഭൂരിഭാഗം കുറ്റകൃത്യങ്ങളും സംഭവിക്കുന്നത് എന്ന് ധൈര്യസമേതം പറയാന്‍ കഴിയും.സമൂഹത്തിന് നന്മയുടെ exposure കൊടുക്കാന്‍ ശ്രമിക്കുന്നതാണ് മഹത്തായ കാര്യം.പലപ്പോഴും വിമര്‍ശനങ്ങള്‍ കുത്തിക്കുറിക്കുമ്പോള്‍ ഇത്തരമൊരു ആശങ്ക തോന്നാറുണ്ട്.എഴുതുന്ന വിഷയം അറിയാത്ത ആരെങ്കിലും വായിച്ച് പുതിയ മേഖലകള്‍ കണ്ടെത്തുമോ എന്ന ആശങ്ക.മാധ്യമപ്രവര്‍ത്തകര്‍ക്കും ഇത്തരമൊരു ആശങ്ക നല്ലതല്ലേ??
No comments:
Post a Comment