സ്പന്ദിക്കുമെന്ന് ഉറക്കെയുറക്കെ പാടിയാല്‍ അസ്ഥിമാടം കണ്ട് ഉപദ്രവിച്ചവരൊക്കെ നീറി നീറി ഇല്ലാതാകുമെന്നു കരുതിയാണ് എഴുത്തുകാരന്‍ കടുംകൈ ചെയ്തത്.എന്നിട്ടെന്തായി?
ചാവിലേയ്ക്ക് തള്ളിവിട്ടവരൊക്കെ അങ്ങേരെ പൊക്കിയെടുത്ത് കാറ്റും വെളിച്ചവുമുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കുപോലെ മനോഹമായ ഒരു സ്ഥലത്ത് അടക്കം ചെയ്തു.അപ്പുറത്തെ തെങ്ങുകള്‍ രണ്ടു വര്‍ഷം എല്ലുപൊടി വലിച്ചെടുത്ത് കുലമറിഞ്ഞു കായ്ചു.കൊലപാതകികളും കൊച്ചുമക്കളും ആ അസ്ഥിമാടത്തിലിരുന്ന് കൊത്തന്‍കല്ല് കളിച്ചു.കളിയുടെ രസത്തില്‍ ആര്‍ത്തു ചിരിച്ചു.
അസ്ഥിമാടം ചിന്തിച്ചു."ആരോ പേടിച്ചു വിറച്ചു തുള്ളല്‍പ്പനിവന്ന് മരിക്കുമെന്നു കരുതി പ്രേതകവിത
എഴുതിക്കൂട്ടിയ സമയത്ത് കോടതിയിലേയ്ക്ക് രണ്ട് കേസെഴുതിയിരുന്നെങ്കില്‍ കുറച്ചെങ്കിലും സ്വപ്നം കണ്ടതുപോലെ സംഭവിച്ചേനെ.അല്ലെങ്കില്‍ ഒരു ആള്‍ദൈവമായി അനുയായികളെ വിഷം കുത്തിവെച്ച് കൊന്നു കൊലവിളിക്കാന്‍ ഏല്‍പ്പിക്കണമായിരുന്നു"
പോയ ബുദ്ധി ആന പിടിച്ചാല്‍...
No comments:
Post a Comment