Thursday, 23 May 2019

വിഷം തീണ്ടലുകള്‍

"തൃപ്തിയായില്ലേ നിങ്ങള്‍ക്ക്!?ആകെയുണ്ടായിരുന്ന ഒന്ന് ഇതാ പാമ്പു കടികൊണ്ട് കിടക്കുന്നു.നിങ്ങളു സ്നേഹിച്ച പ്രകൃതിയെന്താ തിരിച്ച് ഈ ചതി ചെയ്തത്!?"അവര്‍ ചീറുകയാണ്.

മറുപടി പറയുവാനാഞ്ഞാല്‍ ഏറെയുണ്ട്.പക്ഷേ എന്തിന്???ഈ കാടും കാവുമൊക്കെ പറഞ്ഞു തന്നെയാണ് അവരും അടുത്തു വന്നത്.എന്നിട്ടിപ്പോള്‍ ഏറ്റവും വലിയ വേദനയുടെ ഈ വേളയില്‍ തീക്കനല്‍ കോരി നിറയ്ക്കുന്നു.

സാരമില്ല എന്നു വെക്കാം!അറിഞ്ഞുകൊണ്ടെന്നപോലെ എടുത്ത തീരുമാനത്തിലാണ് അവരും കൂടെ കൂടിയത്.മിക്കവരും,മിക്ക സ്ഥലങ്ങളിലും ഇങ്ങിനെയാണ്.കാട്,മേട്,മനുഷത്വമെന്നൊക്കെ പറഞ്ഞ് തുടങ്ങി ഒന്നിച്ചു യാത്ര തുടങ്ങും.ചിന്തിച്ചുറപ്പിച്ചാലെന്നപോലെ  പുറംമോടികളുടെ ഒരു മത്സരത്തിലേയ്ക്ക് എങ്ങിനെയെങ്കിലും ജീവിതത്തെ എത്തിക്കും.എല്ലാ പ്രസ്ഥാനങ്ങളിലും ആശയങ്ങളിലും ജീവിതങ്ങളിലും ഇങ്ങനെ ചിലരെത്തും.പ്രലോഭിപ്പിച്ചും പ്രകോപിപ്പിച്ചും വൈരുധ്യങ്ങളെ പുല്‍കാന്‍ നിര്‍ബന്ധിക്കുന്നവര്‍..അതിലെ രസമെന്തെന്ന് അറിയില്ല.ഇതിനെ നേരിടാന്‍ പ്രതാപം കാണിക്കാനും അടക്കി ഭരിക്കാനും പഠിക്കണം.അതു എല്ലാവരുടേയും ചായക്കോപ്പയല്ലല്ലോ!

സ്വന്തമായുണ്ടെന്നു പറയപ്പെടുന്ന മണ്ണില്‍ കുറച്ചു ഭാഗം കാടു വളര്‍ത്തി.അതു ദൈവസങ്കല്‍പ്പങ്ങളോടെ അല്ല.കഴിക്കുന്ന ശ്വാസത്തിന് വില കൊടുക്കുംപോലെ ഒരു കൊടുക്കല്‍ വാങ്ങല്‍ പ്രക്രിയ മാത്രം.മകനെയും കാടിനെ സ്നേഹിക്കാന്‍ പഠിപ്പിച്ചു.പാമ്പിന്‍ വിഷം അവന്റെ സിരകളെ തീണ്ടുംവരെ അവന്റെ അമ്മയും കാടിനെ സ്നേഹിച്ചിരുന്നു എന്നാണ് കരുതിയിരുന്നത്.മനുഷ്യര്‍ പലവിധമാണല്ലോ!ആകസ്മികതയുടെ ചരിത്രം അന്വേഷിക്കുന്നത് എങ്ങിനെ എന്നും അതിന് ഉത്തരവാദികളെ ആരോപിക്കുന്നതെങ്ങിനെയെന്നും അറിയില്ല.വിഷം എല്ലാ തലകളിലും തീണ്ടിയോ!?നുരയുന്നുണ്ട്

Saturday, 18 May 2019

അമ്മാത്ത്

"ഞാനവനെ വിളിച്ചാല്‍ ഷൗട്ട് ചെയ്യും.വിളിക്ക് വിളിക്ക്..പെട്ടെന്ന് എങ്ങിനെയെങ്കിലും ഓഫീസിലെത്താന്‍ പറ"മാനേജിങ്ങ് ഡയറക്ടറാണ്.

"അവന്റെ മതപരമായ എന്തോ അവധിയല്ലെ സാറെ.നിര്‍ബന്ധിക്കണോ?"

"നമ്മളാരെങ്കിലും മതപരമായ ലീവെടുക്കുന്നുണ്ടോ?എക്സ്ക്യൂസു പറയുന്ന ഒരു ലോകമല്ലിത്.പെട്ടെന്ന് വരാന്‍ പറ"ആളുതന്നെ ഇന്റര്‍വ്യു നടത്തി കൊണ്ടുവന്ന ചെറുപ്പക്കാരന്‍ അക്കൗണ്ടന്റ് എന്തോ മതപരമായ അവധിദിവസം വരാതിരുന്നതിനാണ് അങ്കം.

ഇടക്കു പെട്ട അവസ്ഥ.അവന്റെ വകുപ്പും ന്യായവും പറയലുകള്‍ സഹിച്ച് ഫോണ്‍ വെച്ചു.കാഞ്ഞിരക്കുരു വിഴുങ്ങിയ ഭാവവുമായി അക്കൗണ്ടന്റ് ഓഫീസിലെത്തി കീബോര്‍ഡില്‍ ഹാര്‍മോണിയം വായ്ക്കാനാരംഭിച്ചു.

എം.ഡി.ക്ക് കലിയടങ്ങുന്നില്ല."അവനെ ഇന്നുതന്നെ പാക്കു ചെയ്താലോ?നിങ്ങള്‍ക്ക് കുറച്ചു ദിവസത്തേയ്ക്ക് ഒന്നു അഡ്ജസ്റ്റ് ചെയ്ത് അവന്റെ പണികൂടി ചെയ്യാമോ?നാട്ടിലെ മൂരാച്ചികളുടെ മാതിരി അവധിയ്ക്ക് കാത്തിരുന്നു.അതും എന്റയര്‍ മാര്‍ക്കറ്റ് സ്ട്രഗ്ഗള്‍ ചെയ്യുന്ന ഈ സമയത്ത്.വിളിച്ച് വരുത്തിയപ്പോള്‍ വന്ന കോലം കണ്ടോ?റൂമിലിടുന്ന ടി ഷര്‍ട്ടൊക്കെയിട്ട്.ഇറ്റ്സ് എ സ്റ്റേറ്റ്മെന്റ്.എന്നെ പിണ്ണം വെക്കാന്‍ വന്നപോലെ.എന്നെന്നു പറഞ്ഞാല്‍ കമ്പനിയെ.സമയം നോക്കാതെ ജോലി ചെയ്യുന്ന നിങ്ങളെയും.ഇത്ര അരഗന്‍സ് കാണിക്കണോ?ഞാനല്ലേ വിളിച്ചത്?അതര്‍വൈസ് ഹീ കുഡ് ഹാവ് പ്ളേയ്ഡ് ഇറ്റ് സ്മാര്‍ട്ട്.സാറേ,വയറുവേദനയാണെന്നോ മറ്റോ പറഞ്ഞു അവധി എടുക്കണമായിരുന്നു......!"അതങ്ങിനെ തുടരുകയാണ്.

അദ്ദേഹത്തിന്റെ കണ്ടെത്തലുകളും നിരീക്ഷണപാടവവുമൊക്കെ സൂപ്പറാണ്.പക്ഷേ പണം സമ്പാദിക്കുന്ന രീതി ഏറിയ പങ്കും തട്ടിപ്പും വെട്ടിപ്പും.നേരും നെറിവും വളരെ കുറവുള്ളയൊരാള്‍ മറ്റൊരുത്തന്റെ സ്വഭാവം റേറ്റു ചെയ്യുന്നതൊക്കെ കേട്ടിരിക്കുന്നത് എത്ര ബോറാണ്.

ഇവിടെ പലതും ബോറാണ്.റൂമിലെ ജനലു തുറന്നാല്‍ പൊടിയും മണല്‍ക്കാറ്റുമാണ്.വീട്ടിലേതുപോലെ നിറമുള്ള മനുഷ്യരും കിളികളും പച്ചപ്പുമൊന്നുമില്ല.ഫ്ളാറ്റില്‍ ഉണക്കമീന്‍ വറുക്കല്‍ അനുവദനീയമല്ല.മറ്റുള്ളവര്‍ക്കു ശല്യമത്രെ.യൂറോപ്യന്‍ ക്ളോസറ്റിന്റെ വീതിയില്ലാത്ത വക്കില്‍ കയറി ഇരുന്ന് കാര്യം സാധിക്കാന്‍ എന്തു പാടാണ്?അങ്ങിനെ ഇരുന്നാലേ സാധിക്കൂ  എന്നാണെങ്കില്‍ എന്തു ചെയ്യും.പോരാത്തതിന് നിലവാരമില്ലാത്ത ക്ളോസറ്റ് പൊട്ടി തകര്‍ന്നു കുത്തിക്കയറിയ ഫോട്ടോ ഏതോ സാമദ്രോഹി വാട്ട്സാപ്പിലയച്ചു തന്നു കാണുകയും ചെയ്തു.
ചൂടുകാലത്ത് മൂടു കഴുകുന്ന വെള്ളം നൂറു ഡിഗ്രിയില്‍ തിളച്ചു  നില്‍ക്കും.കഴുകാനായുമ്പോള്‍ ടോം ആന്റ് ജെറി കാര്‍ട്ടൂണിലേതുപോലെ കുതിച്ച് ചാടല്‍  പതിവാണ്.ഇതൊക്കെ നഗരത്തിന്റെ പരിഷ്കാരമാണത്രെ?

വല്യ പരിഷ്കാരമാണ്.അപ്പുറത്തെ ഫ്ളാറ്റിലെ മാന്യന്‍ ചേച്ചി നാട്ടില്‍ പോയാല്‍ ഓരോ വീക്കെന്റിലും രണ്ടു കൂട്ടുകാരികളെയെങ്കിലും കൊണ്ടുവരും.ലിഫ്റ്റില്‍ ഒന്നിച്ചായാല്‍ നമ്മുടെ തൊലിയുരിയും.ഫ്ളാറ്റിലുള്ള മൂക്കളപ്പിള്ളേരുടെ പല ഭാഷ കലര്‍ന്ന സംസാരവും ശ്രദ്ധിച്ചാല്‍ ഓക്കാനം വന്നു പോകും.ഒക്കെ പ്രശ്നങ്ങളാണ്.

നല്ല വഴിയും കെട്ടിടങ്ങളും കാറുകളും സംവിധാനങ്ങളുമൊക്കെ കാണാനിഷ്ടമാണ്.പക്ഷേ ജീവിതം.അറിയില്ല..പറയാനാവുന്നില്ല...തറവാട്ടില്‍ നിന്നു പുറപ്പെട്ടു താനും അമ്മാത്ത് ഒട്ടു എത്തിയുമില്ല തരത്തിലാണ് കാര്യങ്ങള്‍....ഒരു ജീവിതത്തില്‍ പല ജീവിതങ്ങള്‍ വരുമ്പോഴുള്ള ആശയക്കുഴപ്പം....ആശയം കുഴപ്പം...

സ്പന്ദിക്കാന്‍ മറന്നുപോയ അസ്ഥിമാടങ്ങള്‍

സ്പന്ദിക്കുമെന്ന് ഉറക്കെയുറക്കെ പാടിയാല്‍ അസ്ഥിമാടം കണ്ട് ഉപദ്രവിച്ചവരൊക്കെ നീറി നീറി ഇല്ലാതാകുമെന്നു കരുതിയാണ് എഴുത്തുകാരന്‍ കടുംകൈ ചെയ്തത്.എന്നിട്ടെന്തായി?

ചാവിലേയ്ക്ക് തള്ളിവിട്ടവരൊക്കെ അങ്ങേരെ പൊക്കിയെടുത്ത് കാറ്റും വെളിച്ചവുമുള്ള ചില്‍ഡ്രന്‍സ് പാര്‍ക്കുപോലെ മനോഹമായ ഒരു സ്ഥലത്ത് അടക്കം ചെയ്തു.അപ്പുറത്തെ തെങ്ങുകള്‍ രണ്ടു വര്‍ഷം എല്ലുപൊടി വലിച്ചെടുത്ത് കുലമറിഞ്ഞു കായ്ചു.കൊലപാതകികളും കൊച്ചുമക്കളും ആ അസ്ഥിമാടത്തിലിരുന്ന് കൊത്തന്‍കല്ല് കളിച്ചു.കളിയുടെ രസത്തില്‍ ആര്‍ത്തു ചിരിച്ചു.

അസ്ഥിമാടം ചിന്തിച്ചു."ആരോ പേടിച്ചു വിറച്ചു തുള്ളല്‍പ്പനിവന്ന് മരിക്കുമെന്നു കരുതി പ്രേതകവിത
എഴുതിക്കൂട്ടിയ സമയത്ത് കോടതിയിലേയ്ക്ക് രണ്ട് കേസെഴുതിയിരുന്നെങ്കില്‍ കുറച്ചെങ്കിലും സ്വപ്നം കണ്ടതുപോലെ സംഭവിച്ചേനെ.അല്ലെങ്കില്‍ ഒരു ആള്‍ദൈവമായി അനുയായികളെ വിഷം കുത്തിവെച്ച് കൊന്നു  കൊലവിളിക്കാന്‍ ഏല്‍പ്പിക്കണമായിരുന്നു"

പോയ ബുദ്ധി ആന പിടിച്ചാല്‍...

Tuesday, 14 May 2019

അപ്പുവേട്ടന്റെ ഫോര്‍മുല

അപ്പുവേട്ടന്‍ എനിക്കറിയുംമുതല്‍ക്കേ എല്ലാവരുടേയും അരുമയാണ്.കാരണമെന്തെന്ന് ചിന്തിച്ചില്ല.അത് പണ്ടുമുതലേ അങ്ങിനെ ആണല്ലോ!അപ്പുവേട്ടന്റെ തരവഴിത്തരങ്ങള്‍  കുറുമ്പുകളായും ഞങ്ങളുടെ കുറുമ്പുകള്‍ തരവഴിത്തരങ്ങളായുമേ അച്ഛനുമമ്മയും എടുക്കാറുള്ളൂ.വിവേചനം എന്ന ഏറ്റവും വൃത്തികെട്ടതും സാധാരണവുമായ തിന്‍മ.
അങ്ങിനെ ഒരു ഭയപ്പാടിന്റെയും നിസ്സഹായതയുടേയും പശ്ചാത്തലവും കഥയ്ക്കുണ്ട്.

നാടും കാടും തേടി നടക്കുന്ന ബാല്യകാലത്ത് കിട്ടാവുന്നതിലെ ഒരു വിശിഷ്ടഭോജ്യമായിരുന്നു ആത്തച്ചക്ക എന്ന സീതപ്പഴം.

അത്തവണ സീതപ്പഴം എന്റെ കണ്ണിലാണ് പെട്ടത്.അണ്ണാന്‍ കവരും മുന്‍പേ നീറ് എന്ന പുളിയനുറുമ്പുകളുടെ പൊള്ളുന്ന കടി ഒരുപാട് സഹിച്ച് പഴം കരസ്ഥമാക്കുകയും ചെയ്തു.പഴം കണ്ടതും അപ്പുവേട്ടനും സില്‍ബന്ധികളും വിചിത്രമായ രീതിയില്‍ എന്തൊക്കെയോ പറഞ്ഞുതുടങ്ങി.ഈ പഴം നീ മുഴുവനായി ഞങ്ങള്‍ക്കു തന്നാല്‍ അടുത്ത വര്‍ഷം ആഞ്ഞിലിച്ചക്ക ഉണ്ടാവുമ്പോള്‍ നിനക്ക് കൊതിതീരെ തരാം എന്നതാണ് അവര്‍ എന്തൊക്കെയോ മായികമായ പരിവേഷത്തില്‍ പറഞ്ഞതിന്റെ സാരം.ആശയം തീരെ ഇഷ്ടപ്പെട്ടില്ലെങ്കിലും അവരുടെ നാടകീയ അവതരണത്തിന്റെ പൂര്‍ണ്ണതയില്‍ കണ്ണു മഞ്ചിയ ഞാന്‍ സീതപ്പഴം അപ്പുവേട്ടന് കൊടുത്തു.ആത്മീയതയുടെ പരിവേഷം വിടാതെ അപ്പുവേട്ടന്‍ സീതപ്പഴത്തിന്റെ നല്ല ഭാഗവും സില്‍ബന്ധികള്‍ പൊട്ടും പൊടിയും ഡിഗ്നിറ്റിയോടെ കഴിച്ചു..ക്ഷമിക്കണം ഭക്ഷിച്ചു.മൂത്ത പെങ്ങളുടെ കല്ല്യാണത്തിനായി ആഞ്ഞിലി ആ വര്‍ഷം മുറിച്ച് വില്‍ക്കുമെന്ന് അപ്പുവേട്ടനറിയാമായിരുന്നു.അറിവ് പോലെ തന്നെ ആഞ്ഞിലി കായ്ക്കുംമുന്‍പേ ഉരുപ്പടികളായി മാറി.പിന്നെയും പലപ്പോഴും സീതപ്പഴത്തിനായി ഞാന്‍ ഉറുമ്പുകടി കൊണ്ടിട്ടുണ്ട്.അപ്പോഴേയ്ക്കും പഴം കൈമാറല്‍ ഒരു ആചാരം പോലെ ആയിക്കഴിഞ്ഞിരുന്നു.എതിര്‍പ്പുകള്‍ ഉരുക്കുമുഷ്ടിയാല്‍ അടിച്ചമര്‍ത്താന്‍ ആളുണ്ട്.

കാലം കടന്നു പോയി.അപ്പുവേട്ടന്‍ ആശ്ചര്യത്തിനൊന്നും വകയില്ലാത്തവിധം
മത സാംസ്കാരിക രാഷ്ട്രീയ നേതാവിന്റെ കുപ്പായമിട്ട ഒരു കച്ചവടക്കാരനായി.പൊട്ടും പൊടിയും നുണഞ്ഞും കൊട്ടിപ്പാടിയും പഴയ സില്‍ബന്ധികളും.ഞാന്‍ പഴയതുപോലെ അണ്‍ലിമിറ്റഡ് ആഞ്ഞിലിച്ചക്കയ്ക്കുവേണ്ടി സംശയത്തോടെയാണെങ്കിലും അണ്ണാനുകൊടുക്കാതെ നീറുകടി കൊണ്ട് സീതപ്പഴം പറിക്കുന്ന സാധാരണക്കാരനും.അല്ലല്ല....അപ്പോഴേക്കും ആഞ്ഞിലിച്ചക്ക വളര്‍ന്നു വളര്‍ന്ന് സ്വര്‍ഗ്ഗം അഥവാ മോക്ഷം എന്ന അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരുന്നു.എന്റെ അധ്വാനവും പ്രതീക്ഷകളും സീതപ്പഴം പോലെ പീഞ്ഞി.

ഇനിയെന്താ??ഇനി കഥ ഇല്ല.ഇന്നത്തെ സീതപ്പഴവും നാളത്തെ ആഞ്ഞിലിച്ചക്കയും ഒരുപോലെ പങ്കിടുന്ന കച്ചോടത്തിനേ നമ്മളുള്ളൂ അപ്പുവേട്ടാ.ഇന്നത്തെ അധ്വാനത്തെ വിഴുങ്ങി നാളെയെങ്ങോ കിട്ടുന്ന സ്വര്‍ഗ്ഗത്തെ കാട്ടി ആരും അര്‍മാധിക്കരുത്.ഇതില്‍ എന്തെങ്കിലും 'ഇസം' കണ്ടെത്തി ക്രൂശിച്ചാലും വിരോധമില്ല.വിരോധം വിരോധാഭാസത്തോടു മാത്രം.

ജനിതകമായ ചില പ്രത്യേകതകളും ബുദ്ധിമുട്ടും

ഇതൊരു ചാവേര്‍ പോസ്റ്റാണെന്നറിയാം.ഒന്നും നേടാത്ത ഒരാള്‍ തുറന്നടിച്ചു സംസാരിക്കുന്നതിലും നന്ന് ആത്മഹത്യ ചെയ്യുന്നതാണെന്നും അറിയാം.ലോകത്തിന്റെ പൊളിറ്റിക്സ് ഒരുപാടു അനുഭവങ്ങളിലൂടെ അറിഞ്ഞിട്ടുണ്ട്.ഒന്നെങ്കില്‍ ഞാന്‍ 'മിടുക്കന്‍' 'മിടുക്കന്‍' 'ആനയാണ്' 'ചേമ്പാണ്' 'അതുണ്ട്' 'ഇതുണ്ട്' എന്നൊക്കെ കരിക്കുലം വിറ്റെ രീതിയില്‍ പറഞ്ഞുനടക്കണം അല്ലെങ്കില്‍ മേല്‍പ്പറഞ്ഞതിന്റെയെല്ലാം നേരെ എതിര് പറഞ്ഞ് സഹതാപതരംഗമുണ്ടാക്കണം.ഈ രണ്ടു വിഭാഗത്തിനു മാത്രമേ ലോകം ജീവിതം വിളമ്പൂ എന്നാണ് കണ്ടത്.മധ്യവര്‍ത്തികളായ; കുറവുകളും കഴിവുകളും ഉണ്ടെന്ന യാഥാര്‍ത്ഥ്യം തുറന്നുപറയുന്ന എത്രപേരെ ജീവിക്കാനനുവദിച്ചുണ്ടെന്ന് അറിയില്ല.എന്തായാലും ഒരു മരണക്കിണര്‍ അഭ്യാസം ഉദ്യമിക്കുകയാണ്.

ആദ്യമായൊരു സ്ഥിരജോലിക്കായി ദൂരേയ്ക്ക് പോയ കാലമാണ്.ജോലിക്കു മുന്നൊരുക്കമായി ഒരു കമ്പ്യൂട്ടര്‍ കോഴ്സു പഠിക്കുന്നതിനായി പകല്‍ സമയം മുഴുവന്‍ ചിലവഴിക്കേണ്ടി വന്നു.പട്ടിണി കിടന്നതിനാല്‍ നന്നേ മെലിഞ്ഞുണങ്ങിയ രൂപത്തിലാണ് ജോലിസ്ഥലത്തെത്തുന്നത്.ചെന്നു കയറിയതേ പലരും പരിചയപ്പെടാനെത്തി മുഖത്തേയ്ക്ക് ഒരിക്കല്‍ മാത്രം നോക്കി പിന്നീട്  മനസ്സിലാക്കാന്‍ ഇഷ്ടപ്പെടാത്ത എന്തൊക്കെയോ ചേഷ്ടകള്‍ കാണിച്ചു സംസാരം അവസാനിപ്പിച്ചു.

വണ്ടിയുടെ സാരഥി ഓവര്‍ ബഹുമാനം ചോദിച്ചു വാങ്ങന്ന തൈക്കിളവന്‍ ഒരു പേനയുടെ ക്യാപ്പ് ഊരി പേനയില്‍ ക്രമത്തില്‍ ഊരുകയും ഇടുകയും ചെയ്ത് (റ്റു ആന്റ് ഫ്രൊ മൂവ്മെന്റ്)ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി.

അടുത്ത ദിവസമായപ്പോഴേയ്ക്കും ലക്ഷണങ്ങള്‍ കാട്ടുന്നവരുടെ എണ്ണം കൂടി.വാഹനത്തില്‍ ഒന്നിച്ചിരുന്നു യാത്ര ചെയ്യുമ്പോള്‍ തോണ്ടിയും മസില്‍ വീര്‍പ്പിച്ച് കുത്തിയും കാര്യങ്ങള്‍ കുറേക്കൂടി ഡയറക്ടും ദുഃസഹവുമായിത്തീര്‍ന്നിരിക്കുന്നു.

ഓഫീസില്‍  എത്തിയപ്പോള്‍ മുതലാളി പഴേ തൈക്കിളവന്‍ 'ചേട്ടന് ചില വീക്ക്നെസ്സുകളുണ്ടെന്ന് എനിക്കറിയാം'  എന്നു പറഞ്ഞ് ഇടം കണ്ണിട്ടു നോക്കി.അവരെയൊക്കെ ഭരിക്കേണ്ട ജോലിക്കു വന്ന ഒരാള്‍ വേറെന്തോ ഇടപാടിനു പോയി അവരുമായി ഒട്ടാന്‍ പാടില്ലല്ലോ എന്നു കരുതിയിട്ടാവണം.ദേഷ്യവും സങ്കടവും വന്ന് കണ്ണാടിയില്‍ നോക്കി.എന്താണ് ഒരു സാധാരണക്കാരനോടുള്ള പെരുമാറ്റത്തിന് എന്നെ അനര്‍ഹനാക്കുന്ന ഘടകം?മുഖഛായ ഞാന്‍ തിരഞ്ഞെടുത്തതല്ല.തിരഞ്ഞെടുത്തത് സൗമ്യമായിരുന്ന പെരുമാറ്റം മാത്രമാണ്.അത് ഒഴിവാക്കി മറ്റുള്ളവരെ ഉപദ്രവിച്ച് അകറ്റി തലവേദന ഒഴിവാക്കുന്നതൊക്കെ പത്തൊമ്പതാമത്തെ അടവാണല്ലോ.ഡിഫന്‍സ് മെക്കാനിസത്തിലെ ആരോഗ്യ അനാരോഗ്യ പ്രവണതകളെപ്പററിയൊക്കെ നേരത്തെ ചിന്തിച്ചു തുടങ്ങിയിരുന്നു.

പിന്നെയാണ് കൊളീഗായ ഒരു യുവതുര്‍ക്കിയെ കണ്ടത്.അദ്ദേഹത്തിന്റെ വൃന്ദാവന പ്രേമ സങ്കല്‍പ്പങ്ങള്‍ തീര്‍ത്ത ഒരു ലോകത്തേയ്ക്കാണ് മെല്ലിച്ച് വിളറി പൊടിമീശയും പതിഞ്ഞ ശബ്ദവുമായി ഞാന്‍  ചെന്നിറങ്ങുന്നത്.ഉപദ്രവം തീര്‍ച്ചയായും ഇരട്ടി ആയിരിക്കും.മുന്‍വിധികളും...അവന്‍ ജോലിയുടെ കാര്യത്തില്‍ പരിശ്രമി ആയിരുന്നതുകൊണ്ട് മറ്റു ഉപദ്രവങ്ങളൊക്കെ മറന്ന് ജോലിക്കയറ്റം കിട്ടാന്‍ എല്ലാ സഹായങ്ങളും ചെയ്തിരന്നു.അത് സൗപര്‍ണ്ണികാമൃതം കേട്ടു മയങ്ങി ചെയ്തതായി അവര്‍ ധരിച്ചേക്കാം..അതിനപ്പുറമൊന്നും പ്രതീക്ഷിക്കുന്നില്ല.

ഏതായാലും സൗപര്‍ണ്ണികാമൃത വീചികള്‍ പാടും നിന്റെ സഹസ്രനാമങ്ങളെന്ന സ്തുതി അവിടെ എങ്ങും മുഴങ്ങുമായിരുന്നു..എല്ലാ ചുണ്ടുകളിലും സൗപര്‍ണ്ണികാസ്തുതികള്‍ മാത്രം. സൗപര്‍ണ്ണിക എന്നാല്‍ പാടുന്നവന്റെ ഓടക്കുഴലിനെ ആണ് ആ കാലഘട്ടത്തില്‍ ഉദ്ദേശിച്ചിരുന്നതെന്ന് പെട്ടന്നു തന്നെ മനസ്സിലായി(ഓടക്കുഴല് കണ്ടിട്ടല്ല..കാണാതെ തന്നെ മനസ്സിലായി).

കുളിക്കാന്‍ കയറുമ്പോള്‍ പുറത്തു നിന്ന് ലൈറ്റ് ഓഫാക്കുക,അകത്തുള്ളയാള്‍ കേള്‍ക്കെ പുറത്തുനിന്ന് 'ഇവനെ ഇന്നു ഞാന്‍ ഈ കട്ടിലില്‍ ഇട്ടു പണിയും' റ്റൈപ്പ് കമന്റടിക്കുക,പരസ്പരബന്ധമില്ലാതെ ഓരോന്ന് ചോദിക്കുക,അടുക്കള മെസ്സിലും ക്ളീനിങ്ങ് സമയത്തുമൊക്കെ പണി തരിക മുതലായ കലാപരിപാടികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.ട്രെയിനിങ്ങിന്റെ ഭാഗമായി മാനേജരുടെ കൂടെ ഇരുന്നാല്‍ വരെ കമന്റുകള്‍.'മാനേജരുടെ റൂമില്‍ പോയി വന്നപ്പോള്‍ അഹങ്കാരം കൂടിയിട്ടുണ്ടല്ലോ''ബിരിയാണി വാങ്ങി തരാമെന്നു പറഞ്ഞോ!' ഇത്യാദി.മാനേജരുടെ റൂമില്‍ പോവുക എന്നു പറഞ്ഞാല്‍ അങ്ങേരുമായി ഹണിമൂണാഘോഷിച്ചു സ്വാധീനം വര്‍ദ്ധിപ്പിച്ചു എന്നാണല്ലോ അര്‍ത്ഥം.കള്ളമൈരുകളെ ഒക്കെ കൊല്ലാനാണ് ആദ്യം തോന്നിയത്.പിന്നീട് വിദ്യാഭ്യാസവും ചിന്താശേഷിയും കുറഞ്ഞവരാണല്ലോ,അങ്ങിനെ പ്രതിഷേധിക്കാന്‍ തുടങ്ങിയാല്‍ എവിടെ വരെ പ്രധിഷേധിക്കും,തിരുത്താനുള്ള ശ്രമം നടത്തേണ്ടത് പ്രായോഗികമായും നീതിശാസ്ത്രപരമായും നല്ലത് എന്നും കണ്ട് അടങ്ങി.

പിന്നീട് കള്ളുകുടി തുടങ്ങി അവരെക്കാള്‍ രണ്ട് പെഗ് കൂടുതല്‍ അകത്താക്കി വീഴാതിരുന്നും ജീവിതങ്ങളില്‍ പോസിറ്റീവായി ഇടപെട്ടും ജിമ്മില്‍ പോയും നന്നായി ഭക്ഷണം കഴിച്ചും തടി മെച്ചപ്പെടുത്തിയും സൗപര്‍ണ്ണികാമൃതക്കാരുടെ ശല്യം കുറേ ഒഴിവാക്കി.

ഓഫീസിലുമുണ്ടായിരുന്നു വിദ്യാഭ്യാസമുള്ള പകല്‍മാന്യന്‍.ചെന്നു കണ്ട ഉടനേ ശരീരഭാഷയില്‍ കാര്യം മനസ്സിലാക്കിത്തന്നു.ആകെ പരിഭ്രമം,വിറയല്‍.സംസാരിച്ചു തുടങ്ങിയപ്പോള്‍ കാര്യം പിന്നെയും വ്യക്തം.അദ്ദേഹത്തിന് രണ്ടാമതൊരു ആളെ  കിട്ടിയ സന്തോഷമാണ്.'നിന്നെ കണ്ടിട്ട് നാട്ടില്‍ നിന്നെന്തോ പ്രശ്നമുണ്ടാക്കി പോന്നതാണെന്ന് തോന്നുന്നല്ലോ"'യൂസഫലി ഏതോ പണക്കാരന്‍ അറബിയുടെ ഫ്ളൂട്ടടിച്ചല്ലേ ഇത്ര കാശുകാരനായത്''വാടാ വാടാ പയ്യാ എന്‍ വാസം വന്ത് പോയ്യാ''എനിക്ക് വേണ്ടതെന്താണെന്ന് നിനക്കറിയില്ലേ!?'അങ്ങിനെ കമന്റുകള്‍ സാന്ദര്‍ഭികമായി ഒരുപാട്.

ഒരുപാട് ഭയാശങ്കകളോടെയും സ്വപ്നങ്ങളെ മറന്നതിന്റെ വേദനയോടെയുമാണ് ജോലിക്കെത്തിയത്.അതിനെല്ലാം മീതെ ഈ ഉപദ്രവവും.മുഖഛായ വിഷയത്തില്‍ ഞാനെന്തു പിഴച്ചു??ലോകത്തെ വെറുത്തു തുടങ്ങിയ ദിവസങ്ങള്‍.

അങ്ങേര് വെളുത്തു മെലിഞ്ഞ ഒരു പൊടിമീശക്കാരനായി കേരളത്തനു വെളിയില്‍ എവിടെയോ പഠിച്ചിട്ടുണ്ടെന്നറിഞ്ഞു.അന്ന് കിട്ടിയ സ്വീകരണം ഇങ്ങനെ ആയിരുന്നിരിക്കാം.അത് അങ്ങേര്‍ക്ക് ഇഷ്ടമാവുകയും ചെയ്തിരിക്കാം.എന്നു കരുതി ഞാനെന്തു പിഴച്ചു?

അങ്ങേര്‍ക്കു ഭാര്യയുണ്ട്.വെളുത്തു മെലിഞ്ഞ കുട്ടികളുമുണ്ട്.ആരാധനാലയങ്ങളിലെല്ലാം അടിക്കടി പോകുന്നുണ്ട്.ജീവിതത്തിലെ കാര്യങ്ങളെല്ലാം പാര്‍ട്ടി നടത്തി ആഘോഷിക്കാറുണ്ട്.അത്തരമൊരു പാര്‍ട്ടിയില്‍ എക്സിക്യൂട്ടീവ് സൗപര്‍ണ്ണികന്റെ ഭാര്യയെ ആദ്യമായി കണ്ടു.ദൈവത്തെയും കെട്ടിയോന്റെ വീക്ക്നെസ്സിനേയും ഭയപ്പെടുന്ന സ്ത്രീ...കണ്ടപ്പോള്‍ ദേഷ്യം നടിച്ചു.
അവരുടെ ദേഷ്യത്തിന്റെ കാരണം മനസ്സിലാകും.ഭര്‍ത്താവിന്റെ അടുത്ത പ്രലോഭനത്തെ നേരിട്ടു കണ്ട ദേഷ്യം.എനിക്ക് എല്ലാം മനസ്സിലാകുമെങ്കിലും ആശ്ചര്യം അടക്കാനായില്ല.

അല്‍പ്പം കാശുള്ള കര്‍ഷകകുടുംബങ്ങളില്‍ രണ്ടു വണ്ടി സാധാരണയാണ്.സുഖിച്ചിരുന്ന് ഓടിക്കാന്‍ ഒരു കാറും ലോഡ് എടുക്കാന്‍ ഒരു ജീപ്പും.ഭാര്യയെന്നത് ഇതിലെ ജീപ്പാണ് ഇത്തരക്കാര്‍ക്ക്.സമയത്ത് കല്ല്യാണം കഴിച്ച് സമയത്ത് കൊച്ചിനെ ഉണ്ടാക്കിയില്ലേല്‍ നാട്ടുകാരു സംശയിക്കുമല്ലോ!അത് പരിഹരിക്കാനുള്ള ഒരു സാധനം.മറ്റു സൗപര്‍ണ്ണികാമൃതപ്രേമങ്ങള്‍ ശരിയായ സംസ്കാരം.പിന്നീട് ജീവിതത്തില്‍ കുറേ പൊട്ടിത്തെറികള്‍ക്കപ്പുറം ഇവരെ കണ്ടു.ആദ്യകാഴ്ചയില്‍ മുഖംതിരിച്ച ചേച്ചി അന്ന് ഒരുപാട് നല്ല കാര്യങ്ങളുടെ വെള്ളം മനസ്സില്‍ കോരിയൊഴിക്കാന്‍ നോക്കി.ഈയുള്ളവന്റെ ദേഷ്യം എങ്ങിനെയൊക്കെ തന്റെ താലിമാലയെ ബാധിക്കും എന്നറിയില്ലല്ലോ..കഷ്ടം തോന്നി..നാലു തുള്ളി ദ്രാവകം എവിടെ ഒഴിക്കണമെന്ന് ആലോചിച്ച് തല പുണ്ണാക്കുന്ന കുറെ പുലയാടി മക്കള്‍ എത്ര ജീവിതങ്ങളെയാണ് ബാധിക്കുന്നത്.

എക്സിക്യൂട്ടീവ് സൗപര്‍ണ്ണികനും പറഞ്ഞു'നീ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടിച്ചത് ആരെയാണെന്ന് അറിയാമോ?'മറുപടി മനസ്സില്‍ അലറിയിട്ടും പറഞ്ഞില്ല.'പതിനഞ്ചു വയസ്സുമുതല്‍ കൂലിപ്പണിക്കിറങ്ങിയത് സൗപര്‍ണ്ണികാമൃതം തേടിയല്ല.അധ്വാനിച്ച് ജീവിക്കണം എന്ന സിമ്പിളായ ആഗ്രഹത്തിന്‍മേലാണ്.ഒരു ജീവിതം തേടി വന്ന ആളുടെ മനസ്സിനെ ഒരുപാട് ബുദ്ധിമുട്ടിച്ചതുകൊണ്ടാണ് പകല്‍മാന്യനായ നിന്നെ തിരിച്ചൊന്നു ബുദ്ധിമുട്ടിക്കാന്‍ തിരഞ്ഞെടുത്തത്'.

എന്നാലും അതിന്റെ മോശം ഫലങ്ങളുടെ എണ്‍പതു ശതമാനവും പതിവുപോലെ ഞാനാണെടുത്തത്.

അയാള്‍ക്കുമുണ്ട് കുട്ടികള്‍.അവരോട് ഞാന്‍ ഇങ്ങനെ പെരുമാറിയാല്‍ എന്തായിരിക്കും ചേതോവികാരമെന്ന് ആലോചിച്ചു പോവുകയാണ്.അതോ അവരെയും കൃത്യസമയത്ത് പെണ്ണുകെട്ടി അവളെ നോക്കുകുത്തിയും പ്രസവയന്ത്രവുമാക്കിയിട്ട് സൗപര്‍ണ്ണിക തേടിപ്പോവുന്നവരാക്കാനാണോ ഉദ്ദേശിക്കുന്നത്?അയാളുടെ സാമര്‍ത്ഥ്യത്തെയും അച്ചീവ്മെന്റുകളെയുമൊക്കെ അംഗീകരിക്കുന്നു.

മുഖഛായ എന്തുതന്നെയായാലും ഒരു പുരുഷന്റെ കണ്ണിലൂടെയാണ് ഞാന്‍ ലോകത്തെ കാണാന്‍ ഇഷ്ടപ്പെടുന്നത് എന്നു മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ മനസ്സിലെ കനല് കെടുകയും ചെയ്തേക്കാം.

ക്രൂരമായി പരാമര്‍ശിക്കാനും കാരണമുണ്ട്.പലപ്പോഴും സെക്ഷ്വല്‍ ഓറിയന്റേഷനെന്ന കീറാമുട്ടിയിന്‍ മേലുണ്ടായ തര്‍ക്കങ്ങളില്‍ ഉയര്‍ന്നു വന്ന ഒരു വാദഗതിയാണ് ഹോമോസെക്ഷ്വാലിറ്റി ചിലരുടെ ജീനുകളില്‍ ഉള്ളതാണ്.അത് ഡാം പൊട്ടിയതുപോലെ ഇങ്ങിനെ ഒഴുകിക്കൊണ്ടിരിക്കും..ആര്‍ക്കും തടയാനാവില്ല എന്നൊക്കെ.

ഈ പറഞ്ഞ ആള്‍ക്ക് ടെക്നിക്കലി എങ്കിലും
പുരുഷനായ  അഛനുണ്ട്.ജനിതകസ്വഭാവത്തിന്റെ തള്ളലില്‍ സൗപര്‍ണ്ണികകുട്ടന്‍ അച്ഛന്റെ അടുത്ത് ചെല്ലുമായിരിക്കുമോ?!

മല മൂത്ര വിസര്‍ജ്ജനങ്ങള്‍ നമ്മുടെ ജീനുകളില്‍ എഴുതിയിട്ടുള്ള കാര്യമാണ്.മൂത്രം നമ്മുടെ നാട്ടില്‍ എവിടെ ചിന്തിക്കുന്നോ അവിടെ സാധിക്കുന്ന കാര്യമായതിനാല്‍ ആ ഉദാഹരണം എടുക്കാനാവില്ല.മലവിസര്‍ജ്ജനം നമ്മുടെ ജനിതകസ്വഭാവമാണെന്നതില്‍ തര്‍ക്കമുണ്ടോ?എന്നു കരുതി നോര്‍മലായ ഒരാള്‍ മുട്ടിയാല്‍ ഉടനെ എവിടെ ആയാലും മല വിസര്‍ജ്ജനം നടത്താറുണ്ടോ?അതുപോലെ തന്നെയല്ലേ ബീജവിസര്‍ജ്ജനവും!?വിവേചനം,മര്യാദ,പ്രകൃതിനിയമങ്ങള്‍ എന്നിങ്ങനെ ചില മാനുഷികഗുണങ്ങള്‍ക്ക് അതീതമായി എന്ത് ജനിതകതയാണ് ഇതിലുള്ളത്?തൂറിത്തോല്‍പ്പിക്കാന്‍ കുറേ ആക്ടിവിസ്റ്റുകളും.

രണ്ടാമത്തെ വാദം മീഡിയയുടെ സ്വാധീനമാണ്.മീഡിയയില്‍ നല്ലതും ചീത്തയമായി മറ്റെന്തെല്ലാം വരുന്നുണ്ട്!?മാധ്യമങ്ങളില്‍ സ്വവര്‍ഗ്ഗസ്നേഹികളെ പറ്റി വായിച്ചു വായിച്ചു താത്പര്യം വന്നവര്‍ കുറേക്കാലം ലഷ്കര്‍ ഇ തോയ്ബയെ പറ്റി വായിക്കാമോ?

ഇത് പ്രസവയന്ത്രങ്ങളും വെറും പുരപ്പുറത്തെ കോണാനുമായ കുറേ സ്ത്രീവേഷക്കാര്‍ക്കും ശരിയായ മുഖഛായ ഇല്ലാത്തതുകൊണ്ട് സൈര്യജീവിതം നഷ്ടപ്പെടുന്ന എന്നെപ്പോലുള്ളവര്‍ക്കും വേണ്ടിയാണ്. പലപ്പോഴും പറഞ്ഞതുപോലെ നമ്മളൊക്കെ ആട്ടിന്‍ മുട്ടന്‍ കുഞ്ഞിനെപ്പോലെയും കോഴിപ്പൂവന്‍മാരെപ്പോലെയും പരസ്പരം മുതുകില്‍ കയറാനാണ് ശ്രമിക്കുന്നതെങ്കില്‍ ദൃംഷ്ടകളും നഖവും കൊരങ്ങാവള്ളി എന്ന കഴുത്തിലെ ഒരു ഭാഗത്ത് പതിക്കാതെ സൂക്ഷിച്ചുകൊള്ളുക. നടുവിരല്‍ നമസ്കാരം