Wednesday, 1 April 2015

പേടിസ്വപ്നങ്ങള്‍ ജനിക്കുന്നത്

ദൃഷ്ടിദോഷത്തിന് കണ്‍മഷി പൊട്ട്

കുഞ്ഞുരളക്ക് കാക്കച്ചി 

മുറ്റത്ത് പിച്ചക്കാരന്‍ 

മുറ്റത്തിനപ്പുറം പ്രാന്തന്‍

അക്ഷരത്തിന് ചൂരല്‍

പരീക്ഷണങ്ങള്‍ക്ക് ഗ്രേഡ്

സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ജോലി

ജോലിക്ക് ഡെഡ്ലൈന്‍

യൗവ്വനത്തിന് പ്രണയം

പ്രണയത്തിന് വേലിക്കെട്ടുകള്‍

മാംഗല്യത്തിന് വിജയം 

ആരോഗ്യത്തിന് കാന്‍സര്‍

ഹൃദയത്തിന് സ്തംഭനം

ഇതിനെല്ലാം പണ്ഡിതന്‍മാര്‍ 

അറിവിന് മാര്‍ക്കറ്റിങ്ങ്

ചരിത്രത്തിന് ആവര്‍ത്തനം

പേടിസ്വപ്നങ്ങള്‍ ജനിക്കുന്നു

No comments:

Post a Comment