കിക്കിടിലന്‍ ഓഫര്‍..
ഒരു ഷോപ്പിംഗ് മാള്‍ 30 മിനുട്ട് നിങ്ങള്‍ക്കായി തുറന്നു തരുന്നു (കാഫോര്‍, വാള്‍മാട്ട്, നെസ്റ്റോ, ലുലു, ഏതു വേണമെങ്കിലും).
മേല്‍പ്പറഞ്ഞ 30 മിനുട്ടുകള്‍ക്കുള്ളില്‍ വാതിലിനു പുറത്തെത്തിക്കാനാവുന്നതെല്ലാം സ്വന്തം.
മുഖമില്ലാത്ത ഒന്നാമന്‍ : "ആവശ്യമുള്ളതെന്തെന്നു ഓര്‍മ്മ വരുന്നില്ലല്ലോ.വീട്ടില്‍ വിളിച്ച് പട്ടിക തയ്യാറാക്കാം ആദ്യം"
മുഖ. രണ്ടാമന്‍:" വാതിലനുടുത്തുള്ളത് എന്തു ചവറായാലും പരമാവധി എടുത്തേക്കാം"
മുഖ. മൂന്നാമന്‍: "ആദ്യത്തെ 2 മിനിട്ട് മാപ്പ് ഒന്നു പഠിച്ച് വിലപിടിപ്പുള്ളതിരിക്കുന്ന വിഭാഗത്തിലേക്ക് നേരേ പോകാം "
മുഖ. നാലാമന്‍ :"എല്ലായിടത്തും ഓടിയെത്തി കുറച്ച് വാരണം..അവസാനം വാതിലനടുത്തുവെച്ച് തിരിയാം "
മുഖ. അഞ്ചാമന്‍:" മുന്‍പേ പോയ രണ്ട് മൂന്നു പേരോടു വിശദമായി ഒന്നു സംസാരിക്കണം"
മുഖ. ആറാമന്‍ :"ഈ കാലത്ത് ഇങ്ങിനെ ഒരു ഓഫറോ? എല്ലാര്‍ക്കും വട്ടായോ? മിക്കവാറും പത്രത്തില്‍ പേരു വരും"
മുഖ. ഏഴാമന്‍ :"പത്തു പേര്‍ എങ്കിലും വിജയകരമായി എടുക്കട്ടെ.പിന്നെ നോക്കാം"
മുഖ. എട്ടാമന്‍ :"ഡ്രെയിനേജിലേക്ക് ഒരു തുരങ്കം പണിയണം .മിനുട്ടുകളുടെ സമയപരിധിയില്‍ നമ്മളെ തളക്കാനോ?"
മുഖ. ഒന്‍പതാമന്‍ :"എടുത്തിട്ട് ബാക്കി കത്തിച്ചു കളയണം..ഇനി അവസരം ഇല്ലല്ലോ.ആദ്യം മണ്ണെണ്ണയും തീപ്പട്ടിയും എടുത്തുവെക്കാം"
മുഖ. പത്താമന്‍ :"കൂടെ പത്ത് ഭായി മാരെ കൂട്ടണം. പണിക്കൂലി കൊടുത്താല്‍ മതിയല്ലോ!"
മുഖ. പതിനൊന്നാമന്‍ :"സ്വന്തം വണ്ടിയില്ല..വഴിയില്‍ തിരക്ക്..വീട്ടില്‍ കൊണ്ടുചെന്നാല്‍ ആര്‍ക്കും ഒരു വിലയുണ്ടാവില്ല..സൂക്ഷിക്കാന്‍ സ്ഥലമില്ല"
മുഖ. പന്ത്രണ്ടാമന്‍ :"കുറേ എടുക്കാം ..ആവശ്യമില്ലാത്തത് പാവങ്ങള്‍ക്ക് കൊടുത്താല്‍ പുണ്യം കിട്ടുമല്ലോ!"
മുഖ. പതിമൂന്നാമന്‍: "മാറി നിന്നു കൊടുക്കാം. അത്യാവശ്യക്കാര്‍ ആദ്യം കയറട്ടെ."
മുഖ. പതിനാലാമന്‍ :"വന്നവരെ എല്ലാം കൂട്ടി ഒരു സംഘടന ഉണ്ടാക്കണം"
മുഖ. പതിനഞ്ചാമന്‍ : "വാതിലിനു പുറത്ത് മത്സരാര്‍ത്ഥികളെ സഹായിക്കാനൊരു ഏജന്‍സി"
മുഖമില്ലാത്തവരിനിയുമൊരുപാട്..കേട്ട് കേട്ട് മടുത്തപോലെ..
No comments:
Post a Comment