പുതുമ - പുതുമ നഷ്ടപ്പെടാനാവാത്ത പദം..
കോടാനുകോടി പേറ്റുനോവുകള്‍,ജനനങ്ങള്‍,കുഞ്ഞുകരച്ചിലുകള്‍,കമിഴ്ന്ന് നീന്തലുകള്‍,കൊഞ്ചും മൊഴികള്‍,നിവര്‍ന്ന് നില്‍പ്പ്, ബാല്യം കൗമാരം,പ്രണയം,മാംഗല്യം,രോഗം,ദുരന്തങ്ങള്‍,മരണം വരെ എല്ലാറ്റിലും പുതുമയുണ്ട് - ഇതിലൂടെ കടന്നുപോകുന്നവര്‍ക്കെങ്കിലും..
പഞ്ചേന്ദ്രിയങ്ങളും ശേഖരിക്കാവുന്നതെല്ലാം ശേഖരിച്ചു കൂട്ടുന്നു - പുതുമയോടെ..
അക്ഷരങ്ങള്‍ പഠിച്ചുതുടങ്ങുമ്പോളുള്ള നിരാശയും ആലസ്യവും ആവേശവും ,പഠിച്ചതിനപ്പുറം തിരിച്ചറിവുകളും പുതുമ തന്നെ..
തിരിച്ചറിവുകളുടെ വാതില്‍ കടന്നു കാണായ വിസ്മയലോകത്ത് പുതുമയെ വ്യാഖ്യാനിക്കാനും ചിലര്‍ - പുതിയതെന്ന് അവര്‍ കരുതുന്ന രീതികളില്‍..
എല്ലാത്തിലും പുതുമയുണ്ടെന്നു കരുതുന്നവരും ഒന്നും പുതിയതല്ലെന്നു പറയുന്നവരും കാണുന്നവര്‍ക്ക് പുതുമ തന്നെ..
പിന്നെയും ചിലര്‍ - ശേഖരിക്കുന്നവര്‍,അവരുടെ ഇടങ്ങളില്‍ ശേഖരം ഭംഗിയായി അടുക്കി വെക്കുന്നവര്‍..
ആത്മാംശം എന്നത് ശേഖരിക്കുന്നതിലും ക്രമീകരിക്കുന്നതിലും... കാലവും തലച്ചോറും ആവശ്യപ്പെടുന്ന മാറ്റങ്ങള്‍ വരുത്തുന്നവര്‍..എന്തോ ചില പുതുമകള്‍ - ന്യായീകരിക്കപ്പെടാവുന്നവ..
പുതുമകള്‍ എന്നും പുതിയത് തന്നെ - കോടാനുകോടി ക്രമീകരണങ്ങളുടെ പുതുമ..
No comments:
Post a Comment