വായനാദിനത്തിന്റെ തുടക്കം അല്‍പ്പം അസഹിഷ്ണുതയോടെയായിരുന്നു!
അല്‍പ്പസ്വല്‍പ്പം എഴുതാനായുള്ള ശ്രമം തുടങ്ങിയതില്‍ പിന്നെ ആണ് വായനയേയും വായനക്കാരേയും കുറിച്ച് ഓര്‍ക്കുമ്പോള്‍ കലിപ്പ് വരിക.
എന്തിനാണ് അസഹിഷ്ണുത എന്നറിയാന്‍ ആര്‍ക്കെങ്കിലും താത്പര്യമുണ്ടോ?
പുതിയ കണ്ടുപിടുത്തങ്ങള്‍ ഒന്നുമില്ല.
വായനക്കാരുടെ ഇഷ്ടങ്ങളിലെ(ഇഷ്ടം പ്രകടിപ്പിക്കുന്ന രീതിയിലെ)പൊളിറ്റിക്സ് ആണ് അസഹിഷ്ണുതയ്ക്ക് കാരണമായത്.
എഴുതിയത് വായിക്കുന്നതിനേക്കാള്‍ എഴുതിയ ആളാരാണ്,ആളുടെ ജോലിയും വിദ്യാഭ്യാസയോഗ്യതയും എന്താണ്,ആള്‍ സപ്പോട്ടു ചെയ്യുന്ന ഐഡിയോളജി എന്താണ്,
പുസ്തകം പബ്ളിഷ് ചെയ്തത് ഏതു കമ്പനിയാണ്,ആരൊക്കെ അതിനെ പ്രമോട്ട് ചെയ്തു എന്നൊക്കെ അന്വേഷിക്കുന്ന ആളുകള്‍.
പിന്നീട് ഈ അസഹിഷ്ണുതയില്‍ നിന്നും പുറത്തുകടന്നു!
എന്റെ ബാല്യത്തില്‍ ഞാന്‍ നല്ല രീതിയില്‍ അന്തര്‍മുഖത്വം പ്രകടിപ്പിക്കുന്ന ആളായിരുന്നു.ഇന്‍ട്രോവെര്‍ട്ടായ ആളുകള്‍ക്ക് പൊതുവേ സമയം ഒരുപാടുണ്ടാവും.മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടോ?
നമുക്കു ചുറ്റുമുളള ആളുകളെ ശ്രദ്ധിക്കൂ.അന്തര്‍മുഖരായവര്‍ പുറത്തേക്കിറങ്ങിയാല്‍ എത്രയും പെട്ടെന്ന് തിരിച്ച് വീട്ടിലെത്തും.അവര്‍ക്ക് എല്ലാവരുടേയും ബര്‍ത്ഡേ വിഷ് ചെയ്യാനും മെസേജുകള്‍ക്ക് റിപ്ളൈ കൊടുക്കാനും ചടങ്ങുകളില്‍ നേരിട്ട് പോയി പങ്കെടുക്കാനുമൊക്കെ ധാരാളം സമയം ഉണ്ട്.പക്ഷേ എക്സ്ട്രോവെര്‍ട്ടുകള്‍ പലതരം ബഹളങ്ങളുമായി പാതിരാ വെളുക്കുവോളം നടക്കുന്നതു കൊണ്ട് അവര്‍ക്ക് ഒന്നിനും സമയമുണ്ടാവുകയില്ല.
ഈ സമയക്കുറവും സമയക്കൂടുതലുമായിരിക്കണം വായനക്കാരിലെ തെരഞ്ഞെടുപ്പു പരമായ പൊളിറ്റിക്സിനു കാരണമായേക്കാവുന്ന പ്രധാനഘടകം.
ഏറെ സമയമുണ്ടായിരുന്ന ഞാന്‍ കിട്ടുന്നതെന്തും - എഴുതിയത് ആരാണെന്ന് അന്വേഷിക്കാതെ - വായിക്കുമായിരുന്നു.
സമയക്കുറവുള്ളവര്‍ തങ്ങളുടെ സമയം ക്വാളിറ്റി ഉള്ള കാര്യത്തിനാണോ വിനിയോഗിക്കുന്നത് എന്നു ഉറപ്പുവരുത്താനുള്ള ശ്രമങ്ങള്‍ നടത്തിയേക്കാം. ഈ ഉറപ്പുവരുത്തല്‍ ശ്രമങ്ങള്‍ പലപ്പോഴും പല രീതിയിലും വഴി തിരിക്കപ്പെട്ടേക്കാം.
നിങ്ങള്‍ പുസ്തകത്തെ അതിന്റെ കവറുകൊണ്ട് അളക്കുന്ന ആളാണെങ്കിലും അല്ലെങ്കിലും നല്ലൊരു വായനാദിനം ആശംസിക്കുന്നു❤
No comments:
Post a Comment