ടൂറിസം സ്പോട്ട് എന്നാല്‍ 'x' ഉം 'y' ഉം കൂട്ടിമുട്ടുന്ന പോയിന്റായിട്ടാണ് പെട്ടന്ന് മനസ്സില്‍ വരുന്നത്.
വിനോദയാത്രയെന്നാല്‍ പ്രസ്തുത പോയിന്റിലേക്കുള്ള ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ നേര്‍രേഖയിലുള്ള സഞ്ചാരവും.
അവധി ദിവസങ്ങളിലെല്ലാം വിനോദയാത്ര പോകുമായിരുന്നു.
വര്‍ഷങ്ങളൊരുപാട് കഴിഞ്ഞു.
എപ്പോളോ വിനോദയാത്രകളെ പറ്റി ഓര്‍ത്തു.തലച്ചോറിലേക്ക് തള്ളിക്കയറി വന്നതെന്തൊക്കെയാണ്??
ഏട്ടന്‍ കൈ കൊട്ടി ചിരിക്കുന്നത് കണ്ടത്.
ഏട്ടത്തി മനോഹരമായി പാട്ട് പാടുമെന്നറിഞ്ഞത്.
കുഞ്ഞ് അനന്തരവന്റെ വായില്‍ നിന്ന് ഒലിക്കുന്ന തേന്‍തുള്ളികള്‍ കുപ്പായത്തില്‍ പറ്റിയിട്ടും അറപ്പ് തോന്നാതിരുന്നത്.
എന്നോ ടയറിന്റെ കാറ്റു പോയപ്പോള്‍ സമീപത്തെ നാടന്‍ ചായക്കടയില്‍ നിന്നും കഴിച്ച ഇലയടയുടേയും ചായയുടേയും രുചി.
പരസ്പരം വെള്ളം തെറുപ്പിച്ച് നടന്ന് വീട്ടില്‍ പോകുന്ന സ്കൂള്‍ കുട്ടികള്‍.
കടപുഴകി വീണ മരത്തില്‍ കണ്ട ചെറുമാംസപിണ്ഡങ്ങള്‍ - അണ്ണാന്‍ കുഞ്ഞുങ്ങള്‍.
No comments:
Post a Comment