Friday, 3 July 2015

സാദൃശ്യം തികച്ചും യാദൃശ്ചികം

കാല്‍ത്തട്ടി മുഖമിടിച്ച് വീണ ഒറ്റയാന്‍ ഫ്രീക്കനോട് അടുത്ത് കൂട്ടംകൂടി നിന്നിരുന്ന ഫ്രീക്കന്‍മാരിലൊരു നല്ല സമരായക്കാരന്‍ "വീണോ ബ്രോ?"

"കൈ കുത്താത്ത പുഷ് അപ് എടുക്കണയാണ്.. ഒഞ്ഞു പോടാപ്പാ ബ്രോ!"

സമരിറ്റന്‍ ബ്രൊ വിളറി വെളുത്ത് അനീമിക് ആയി.

കൂട്ടത്തിലെ വിമര്‍ശക, നിരൂപക, ഉപദേശി, റിവിഷനിസ്റ്റ് ഫ്രീക്കന്‍ "ഇതാണ്... അപ്പൂപ്പന്‍ ബ്രൊ പറയണപോലെ വേലിയേലിരുന്നതെടുത്ത് വേണ്ടാത്തിടച്ച് വെക്കല്ലേ!" 

സമറായന്‍ "ഈ ഉപദേശത്തിന്റെ പേരില്‍ നിന്നെ ഞാന്‍ തെറിവിളിച്ചാല്‍ അത് നിനക്കും എടുത്ത് ഈ പറഞ്ഞ വേണ്ടാത്തിടത്ത് വെക്കേണ്ടി വരില്ലേടാ പുല്ലേ?"

ഉപദേശി "ഇത് ചാവേറാണ്. നോക്കണ്ട"

No comments:

Post a Comment