Saturday, 11 October 2014

വളപ്പൊട്ടുകള്‍

കുട്ടി വളകള്‍ക്കായി വാശി പിടിച്ചത്

വളപ്പൊട്ടുകള്‍ ശേഖരിക്കാനാണോ?

വളപ്പൊട്ടുകള്‍ പെറുക്കി കളിക്കുമ്പോള്‍

കണ്ണുനീര്‍ ചാലുകള്‍ ഉണങ്ങിയിരുന്നില്ലല്ലോ.

ചിതറിയ വളപ്പൊട്ടുകളുടെ

നടുമുറ്റം ഈ ജീവിതം

ഒടുങ്ങാത്ത ആര്‍ത്തിയും

അടങ്ങാത്ത മോഹങ്ങളും

നിലക്കാത്ത അലച്ചിലും
ഒടുവില്‍.....

വീഴുമ്പോള്‍, മരണതുല്യമായ നിരാശയും

വീണില്ലെങ്കില്‍.... നരകതുല്യമായ മുഷിവും നിരര്‍ത്ഥകതയും

കണ്ണുമഞ്ഞളിക്കും പ്രകാശമെവിടെയും

നിരത്തുകളില്‍ ,വീട്ടില്‍ ,കീശയിലും

അനുപൂരകമായ അന്ധകാരത്തെ

കൗശലപൂര്‍വം ഗര്‍ഭത്തില്‍ പേറുന്ന പ്രകാശം

ഈയാംപാറ്റകളേ പോല്‍ പാറിവീഴുന്ന മാനവര്‍

എല്ലാവര്‍ക്കും എന്റെ മുഖഛായ തന്നെ..

1 comment: