Wednesday, 15 October 2014

ശസ്ത്രക്രിയ

ഒരു ശസ്ത്രക്രിയ വേണം പോലും

തലയിലാണു ക്രിയ!

കാര്യം നിസ്സാരം;

തലച്ചോറൊന്നു മാറ്റുക 

ഉദ്ദേശ്യം രസകരം; 

ഇലക്ട്രോണിക ചിപ്പുകള്‍ പാകുക

പ്രശ്നം ഗുരുതരം;

എന്നെ മാന്യനാക്കുക

അനുസരണമുള്ളവനാക്കുക

ഗുരുത്വമുള്ളോനാക്കുക

ഭക്തനാക്കുക

ഭയമുണ്ടാക്കുക

ചുരുക്കത്തില്‍ ഞാനല്ലാതാക്കി മാറ്റുക

ശുഭം.

1 comment: