Wednesday, 8 October 2014

കൊഴിഞ്ഞ പൂമൊട്ടിനായി..

ഞെട്ടറ്റ പൂക്കള്‍ക്കു നടുവില്‍

ചേതനയറ്റൊരു പൂമൊട്ട്

അവനന്ധകാരത്തിലായിരുന്നു

അവന്‍
'അവനാ'യിരുന്നില്ലൊരിക്കലും

'അത്' മാത്രമേ ആയിരുന്നുള്ളൂ

സ്വത്വം വെളിവാക്കാന്‍ 'അത്' നു സമയം ലഭിച്ചിരുന്നില്ല

ഗര്‍ഭപാത്രത്തിലെ അന്ധകാരത്തില്‍ നിന്നും

മരണത്തിന്റെ അന്ധകാരത്തിലേക്ക് കടന്നു വന്നവന്‍ (പോയവന്‍)

തലക്കുമുകളിലെരിയുന്ന ഒറ്റ മെഴുകുതിരി

കുഞ്ഞുമുഖത്തിന്റെ ചൈതന്യത്തിനു നിറം പകരുന്നു

ഇനിയും ബോധത്തിലേക്കു
ഉണരാത്ത

മാതൃഹൃദയത്തിന്‍
മിടിപ്പുകള്‍

മൗനമാമൊരു യാത്രാമംഗളം പോലെ

മറ്റോരവസരത്തിനായി,

തന്റെ പുതുവേഷത്തിനായി

കാത്തിരിക്കാനാവുമോ അവന്? 

സമയത്തിനും കാലത്തിനുമപ്പുറത്ത്,

മരണമില്ലാത്തൊരു ലോകത്ത്,

ഒരു പക്ഷേ എന്റെ നിശ്വാസം തട്ടുന്നത്ര അരികില്‍,

‍ അതോയെന്‍ ചിന്തകള്‍ പായുന്നതിനുമപ്പുറം

പുതുമുഖം നിനക്കായി
പൊഴിക്കാന്‍

എന്നില്‍ കണ്ണീരവശേഷിക്കുന്നില്ല

ഔപചാരികതകളുടെ ഉരുവിടലുകളും

സഹചാരിയാമൊരു ശോകഭാവവും മാത്രം

ക്ഷമിക്കുക..

1 comment: