Sunday, 12 October 2014

മുഖംമൂടി

മുഖംമൂടികള്‍; എവിടെയും, എന്തിനും,
ചിരി, കരച്ചില്‍,ശാന്തം,വീരം,രൗദ്രം,ഭയാ...

നിര്‍ത്തിക്കോ!! ഉള്ളിലെ വിപ്ളവകാരി കലിതുള്ളി

ഓരോന്നായി മുഖംമൂടികളൊക്കെ കീറി പറത്തി

ആശ്ചര്യം!  ബീഭത്സം!!
എനിക്കൊരു മുഖമില്ലെന്ന് കണ്ണാടി പറയുന്നു

കരയുന്ന മുഖംമൂടിക്കായി

ഇല്ലാത്ത കണ്ണുകൊണ്ടു തിരഞ്ഞുകൊണ്ടേയിരിക്കുന്നു..

1 comment: