Sunday, 12 October 2014

എന്റെ മരണം

പ്രിയപ്പെട്ടവന്റെ മരണം

വികാരവിസ്ഫോടനം

ഇടിയോടു കൂടിയ പേമാരി

'അവന'യോര്‍ത്തവള്‍ കരയുന്നു; അലമുറയിട്ടു തന്നെ

'എനിക്കി'നി ആരുണ്ട്? 'ഞാന്‍' അനാഥയായല്ലോ?

ങ്ങേ? !!

ഇതിലെവിടെയാണ് 'അവന്‍'?

ഇന്നു ഞാനറിയുന്നു: മനസ്സിലാക്കുന്നു

എന്നെയോര്‍ത്തു മാത്രമേ എനിക്ക് കരയാനാവൂ

മോചനമെന്നാല്‍ മരണമാണ്; പൂര്‍ണ്ണവിരാമം..

No comments:

Post a Comment