Wednesday, 15 October 2014

അജ്ഞാതശവന്‍

അങ്ങനെയിരിക്കെ പെട്ടെന്ന്,

ചുമ്മാ ഞാനൊരജ്ഞാതശവമായി.

തിരിച്ചറിയല്‍ (പരേഡുകള്‍?) നടക്കുന്നു

ബ്രാന്‍ഡഡ് ഫോര്‍മല്‍ വിയര്‍ തിരിച്ചറിയപ്പെട്ടു

BIS ഹാള്‍മാര്‍ക്കുള്ള ആഭരണങ്ങളും തിരിച്ചറിഞോരുണ്ട് 

ഇറ്റാലിയന്‍ ഷൂവും സ്വിസ് വാച്ചും കുട്ടികള്‍ പോലുമറിഞ്ഞു

മൊഫൈലും പഴ്സും ക്രെഡിറ്റ്- ഡെബിറ്റ് കാര്‍ഡുകളും

ചൂടാറാത്ത ഒരു ഹൃദയം മാത്രം..

ഉവ്വേ, ഇതു ചെമ്പരത്തി പൂ അല്ലേ? ഏതോ സഹൃദയന്‍

അല്ല ഹിബിസ്കസ് റോസ സൈനസിസ്

ദേഷ്യം കടിച്ചാല്‍പൊട്ടാ- ആംഗലേയത്തില്‍ തീര്‍ക്കും

ടെക്നോളജിക്കു നന്ദി

ഇനി സംസാരമില്ല.

No comments:

Post a Comment