Sunday, 12 October 2014

ബുദ്ധിജീവി

എടോ വെള്ളം കാണാത്ത ഊശാന്‍താടീ..

യെപ്പ്..

എന്തേ നീയിങ്ങനെ?

ഹോ!!എത്ര നിഗൂഡമീ പ്രപഞ്ചം!! ഓര്‍ക്കുമ്പോള്‍..

പൊന്നു മണ്ടാ..

വീണ്ടും യെപ്പ്..

നീയല്ലേ ഈ പ്രപഞ്ചം

??!!

നിന്റെ സന്തോഷം മലനിരകളില്‍ പൂക്കുന്നു ,

കണ്ണുനീര്‍ മഴയായി പെയ്യുന്നു,

കോപം ലാവയായി ബഹിര്‍ഗമിക്കുന്നു,

നിശ്വാസങ്ങള്‍ കാറ്റാവുന്നു.

നീയും ആകര്‍ഷിക്കുന്നു, വികര്‍ഷിക്കുന്നു

ഭ്രമണം ചെയ്യുന്നു, ചലിച്ചുകൊണ്ടേയിരിക്കുന്നു

ചുരുങ്ങുന്നു, ഉള്‍വലിയുന്നു

ലയിക്കുന്നു, വിലയം പ്രാപിക്കുന്നു

??!!

ഊശാന്‍താടിക്കടിയില്‍ ഒളിപ്പിച്ച

വരട്ടുചൊറി പോലും പരിഹസിക്കുന്നോ ??!

കഥ മതി..

1 comment: