കടലിന്റെ നീലനിറം തേടി കൂപ്പുകുത്തുമ്പോള്‍,
വെള്ളിമേഘങ്ങളെ പുല്‍കാന്‍ യാത്ര തുടങ്ങുമ്പോള്‍,
മഞ്ഞുതുള്ളിയെ കണ്ണാടിക്കൂട്ടിലാക്കാന്‍ ഒരുമ്പെടുമ്പോള്‍,
സ്വര്‍ണ്ണമത്സ്യത്തെ മുറിക്കുള്ളിലെത്തിക്കുമ്പോള്‍,
നക്ഷത്രങ്ങളുടെ ജാതകമെഴുതുമ്പോള്‍,
ഞാനോര്‍ക്കണമായിരുന്നു-
ദൂരകാഴ്ചകളുടെ സൗന്ദര്യം എന്നും ദൂരങ്ങളില്‍ മാത്രം.
No comments:
Post a Comment