മഹത്തെന്നു ചരിത്രകാരന്‍മാര്‍ വിളിക്കുന്ന റോമാസാമ്രാജ്യത്തില്‍ കൊളോസിയം എന്നൊരു ഇന്‍ഡോര്‍ സ്റ്റേഡിയമുണ്ട്.
പട്ടിണിക്കിട്ട ഹിംസ്രജന്തുക്കളും മനസ്സാക്ഷി മരവിപ്പിച്ചെടുത്ത മനുഷ്യജീവികളും മറ്റു മനുഷ്യരുടെ ആന്തരാവയവങ്ങള്‍ ജീവനൊടുങ്ങും മുന്‍പേ വലിച്ച് പുറത്തിടുന്നതു കണ്ട് ആവേശത്തില്‍
റോമാസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായ സീസറിന് ജയ് വിളിക്കുമായിരുന്നു അവിടുത്തെ സംസ്കാരസമ്പന്നരും വിദ്യാസമ്പന്നരുമായ ജനങ്ങള്‍ 'ഹെയ്ല്‍ സീസര്''ഹെയ്ല്‍ സീസര്'..മഹത്തായ ഒരു ഷോ യ്ക്ക് നന്ദി!!
സീസറും തന്റെ പ്രജകളുടെ കരളിനു കുളിരായ കാഴ്ചകളൊരുക്കി കൊടുക്കൂ ക വഴി സാമ്രാജ്യത്തോടുള്ള അവരുടെ വിധേയത്വവും സ്നേഹവും കൂടുന്നുവല്ലോ എന്ന്സന്തോഷിക്കുമായിരുന്നു.ആധുനികരാഷ്ട്രീയത്തിന്റെ വിദ്യാലയമായ ഒരു സ്ഥലത്തെയും കാലഘട്ടത്തെയും കുറിച്ചാണ് ഇതെഴുതുന്നത്.
ആ മഹത്തായ സാമ്രാജ്യം ഇന്നില്ല!
സീസറും ഇന്നില്ല!
മഹത്തായ സാമ്രാജ്യത്തില്‍ നിന്ന് ഒരു തരി മണ്ണുപോലും നിത്യമായി അവകാശമാക്കാനും സീസറിനായില്ല!!
പറഞ്ഞുവന്നത് രാഷ്ട്രീയത്തിന്റെ ഉത്ഭവം മനുഷ്യജീവിതങ്ങളെ സുഖകരമാക്കുക എന്ന ലക്ഷ്യത്തോടെയാണെന്നാണ്!
വിശ്വസിക്കാന്‍ പ്രയാസമുണ്ടായേക്കാം!കായബലവും സാമര്‍ത്ഥ്യവും കൂടുതലുള്ളവരുടെ താത്പര്യങ്ങളെ ക്രമപ്പെടുത്തി സമൂഹത്തില്‍ സമാധാനവും കാര്യക്ഷമതയും കൊണ്ടുവരിക എന്നതു തന്നെയാണ് രാഷ്ട്രീയത്തിന്റെ ജന്മോദ്ദേശ്യം!!
തീര്‍ച്ചയായും രാഷ്ട്രീയം മനുഷ്യകേന്ദ്രീകൃതമായിരിക്കണം(human centered).മനുഷ്യന്‍ രാഷ്ട്രീയകേന്ദ്രീകൃതനാവേണ്ടവനോ അതിന്റെ പേരില്‍ തെരുവില്‍ മരിക്കേണ്ടവനോ അല്ല.
JNU വിലെ സംഭവങ്ങള്‍ വളരെ ആശങ്കാജനകമാണ്.അത് അധികാരത്തിന്റെ ധാര്‍ഷ്ട്യത്തില്‍ ഭരണകക്ഷി സംവിധാനം നിര്‍വ്വഹിച്ചതാണെങ്കിലും രാഷ്ട്രീയമുതലെടുപ്പിനായി പ്രതിപക്ഷം ചെയ്തതാണെങ്കിലും നിങ്ങളുടെ ഒരു
സ്വപ്നസാമ്രാജ്യവും ചോരയുടെ മുകളില്‍ നിത്യമായി വാഴില്ല എന്ന ചരിത്രസത്യത്തെ എന്നും എപ്പോഴും ഓര്‍മ്മിക്കണെ എന്ന് അപേക്ഷിക്കട്ടെ.
അതല്ല,ധനസമ്പാദനം മാത്രമാണ് ലക്ഷ്യമെങ്കില്‍ മനുഷ്യന്റെ ജീവനെടുക്കാതെ കുറെക്കൂടി ലാഘവത്തോടെ അതു ചെയ്യാനുള്ള വിവേകം രാഷ്ട്രീയനേതാക്കള്‍ക്കുണ്ടാവട്ടെ.
No comments:
Post a Comment