"ഔ,എന്നാ ജാതി തണുപ്പാ!ടി.വി.ല് കാണുമ്പോലൊന്നുമല്ലല്ലോ!"
"നേരാണല്ലാ ആശാനേ!മഞ്ഞിക്കൊടെ
കൈയ്യും വീശി പാട്ടും പാടി നടക്കാന്നൊക്കെ കരുതണത് ഭോഷ്കാണ്..അത് ഇപ്പ മനസ്സിലായി"
"നിങ്ങളിവിടെ രണ്ടു മിനിറ്റു വെയിറ്റ് ചെയ്യാവോ?വണ്ടി ഓണാക്കി തരാം.കേറിയിരുന്നോളൂ"സ്പോണ്‍സറയച്ച ആളാണ്.
പരിചയപ്പെടുത്താന്‍ മറന്നു!ഞങ്ങള്‍ വില്ലടിച്ചാന്‍ പാട്ട് കലാകാരന്‍മാരാണ്.പരിപാടി ഇല്ലാത്തതുകൊണ്ട് പത്തു വര്‍ഷത്തോളമായി ബെര്‍ജര്‍ പെയ്ന്റ്സിലാണ് ജോലി.വ്യക്തമായി പറഞ്ഞാല്‍ ബെര്‍ജര്‍ പെയ്ന്റ് അപ്ളൈ ചെയ്യുന്ന ജോലി.
അങ്ങനെയിരിക്കെയാണ് വാട്സപ്പ് കൂട്ടായ്മകള്‍ വഴി അമേരിക്കന്‍ മലയാളി സമാജത്തിന്റെ വാര്‍ഷികത്തിന് വില്ലടിച്ചാന്‍ പാട്ട് കലാകാരന്‍മാരെ പ്രതീക്ഷിക്കുന്നുണ്ടെന്ന് അറിഞ്ഞത്.
പരിപാടിയുടെ വീഡിയോ അയച്ചു.ഇഷ്ടപ്പെട്ടു.
തത്കാല്‍ പാസ്പോര്‍ട്ടെടുത്തു.വീസയും ടിക്കറ്റും ചെറിയൊരു അഡ്വാന്‍സും വന്നു.
ഞങ്ങള്‍ ബെര്‍ജറിനെ പുച്ഛിച്ചു.ബെര്‍ജര്‍ ഞങ്ങളേയും പുച്ഛിച്ചു.
അങ്ങിനെ നാട്ടിലെ ചില്ലറ യാത്രയയപ്പുകള്‍ക്കൊക്കെ ശേഷം(സ്വന്തം ചിലവില്‍ നടത്തിയ യാത്രയയപ്പില്‍
അഡ്വാന്‍സ് കിട്ടിയ തുകയുടെ കൂടെ അല്‍പ്പം ലോണുമുണ്ട്,വേറെ ആരുമറിയണ്ട)വിമാനമേറി ഇതാ ഈ മഞ്ഞുപൊഴിയുന്ന മഹാനഗരത്തിന്റെ എയര്‍പോട്ടിലെ പാര്‍ക്കിങ്ങില്‍..
"ആശാനേ,അങ്ങേരെ കാണണില്ലല്ലാ!"
"വരൂടാ.തെരക്കൊളള മനുഷരല്ലേ?വല്ല ഫോണും വന്നു കാണും"
"ആ.അതും നേരാണ് കെട്ടാ.....
അതേയ്..ആശാനീ വണ്ടി കണ്ടാ?"
"കണ്ട്രാ,കാണാതിരിക്കാനെനിക്ക് മാലക്കണ്ണൊന്നുമില്ലല്ലോ!"
"ആ പളോ.അതല്ലാന്ന്..വണ്ടി ബി.എം.ഡെബ്ള്യൂേണ്.നുമ്മക്ക് പൊറത്തെറങ്ങി ഒാരോ സെല്‍ഫിയെടുത്താലോ?"
"അത് നേരാണല്ലോടാ.എന്നാ വാ."
പുറത്തിറങ്ങി.വണ്ടി അടഞ്ഞു.
സെല്‍ഫി എടുത്തു.വണ്ടി തുറക്കാനൊരു ശ്രമം നടത്തി.പരാജയപ്പെട്ടു.
അപ്പോളതാ..ഒരു നീലക്കുപ്പായക്കാരന്‍..എന്താ കളറ്..സായിപ്പാണ്..പോലീസുമാണ്..
"ഗുഡീവനിങ്ങ് സര്"
"നമസ്കാരം സാാര്.ഞങ്ങളിവിടെ.... പരുവാടിക്ക്.."സായിപ്പിനെ കാണുമ്പോള്‍ പലതും മറക്കണമെന്നാണല്ലോ!മലയാളം വരെ മറന്നു.
"ആശാനെന്താണീ കാണിക്കണത്.ഇയ്യാക്ക് മലയാളം വല്ലോം മനസ്സിലാകണയാണോ?"
"വാട്ടീസിറ്റ് സര്‍?വുഡ് യു ഷോ മീ യോര്‍ പേപേഴ്സ്?"
"അതായത്..നുമ്മ..ശ്ശെടാ..ഈ ആശാന്റെ പേടി കാരണം നമ്മ ഒള്ള ഇംഗ്ളീഷും..ആ..അതേയ്..സാാറേയ്..വീീ..വീീ.."
"വീ വീ!!!നോ..ഓഹ്... നോ വീ വീ ഇന്‍ ഹിയര്‍.യു ഗോട്ട ഫൈന്റ് എ വാഷ്റൂം..എ വാഷ്റൂം..കാന്‍ യു അണ്ടര്‍സ്റ്റാന്റ്?!
ആം ഷുവര് യു വില്‍ ഫൈന്റ് വണ്‍ നിയര്‍ബൈ"
"അതെന്താണിയ്യാണ് നോ വീ ന്നു പറയണത്..നുമ്മ ഇല്ലന്നോ? ഇതെന്തുക്കൂട്ട് കൂറ ഇംഗ്ളീഷേണ്..സാറേയ്..യേസ് വീീ..വീ സോങ്ങ്..വില്ല് സോങ്ങ്.."
"സര്‍..ദ ഫെഡറല്‍ ലോ വോന്റ് ലെറ്റ്ജ്യു വീ വീ ഇന്‍ ഹിയര്. ദേ വില്‍ പുട്ട് യു ഇന്‍ ജേല്‍...ജേല്‍..ജേയ് ഏയ് ഐ എല്‍.ജേല്‍"സായിപ്പു പോലീസ് ആംഗ്യഭാഷയില്‍ ജയില്‍ വരക്കാന്‍ ഒരു വിഫല ശ്രമം നടത്തി.
"ലെറ്റ് മീ ഷോ യു സംതിങ്ങ്" അങ്ങിനെ സായിപ്പ് തന്റെ ഫോണില്‍ വാഷ്റൂമിന്റെ പടം ഗൂഗിള്‍ ചെയ്തെടുടക്കുകയാണ്
"അയ്യേ..ഇയ്യാളെന്തിനാണ് കക്കൂസിന്റെ പടം നുമ്മളെ കാണിക്കണത്.ശരിയല്ല കെട്ടാ."
"ഈവനിങ്ങ് ഓഫീസര്" സ്പോണ്‍സറയച്ച ആളുമെത്തി.
"ഓ ഫോര്‍ ഹെവന്‍സ് സേക്ക്,പ്ളീസ് ഡിറക്റ്റ് ദെം റ്റു ദ വാഷ്റൂം!!"
No comments:
Post a Comment