"ഏറെ പ്രതീക്ഷയോടെ ഞാനീ തിരമാലക്കൈകളിലേകിയ കളിപ്പാട്ടങ്ങളൊന്നുമെന്തേയെനിക്കു തിരികെ തന്നില്ല?!!കള്ളിയെന്ന് കുറിക്കാഞ്ഞിട്ടും ഈ തീരത്തുനിന്ന് എന്റെ കാലടിപ്പാടുകളെന്തേ മായിച്ചു കളയുന്നു?!!"കടലിനോടും പറയുവാനുള്ളത് ആവലാതികള്‍ മാത്രം.
"സ്വീകരിക്കുന്നതെന്തും ഞാന്‍ തിരിച്ചുതരുമെന്നും മറ്റും നീ വിശ്വസിച്ചിരുന്നുവോ?"കടല്‍ ആരാഞ്ഞു.
"വിശ്വാസത്തെക്കുറിച്ച് ചോദിച്ചാല്‍,മറ്റനേകം പദങ്ങളുടെയെന്നപോലെ ഇതിന്റെയും വാച്യ-വംഗ്യാര്‍ത്ഥങ്ങളുടെ ചതുപ്പില്‍ ഞാന്‍ വീണ്ടും മുങ്ങിമരിച്ചേക്കാം"ബലഹീനനാണ്.
"അതാണ്.മനുഷ്യനും ദൈവത്തിനും പ്രവര്‍ത്തിക്കാന്‍ ഊര്‍ജ്ജം കിട്ടുന്നത് വിശ്വാസത്തില്‍ നിന്നാണത്രെ!അത്ഭുതങ്ങളുടെ,പ്രതീക്ഷകളുടെ,നാളെകളുടെ,ആശ്വാസത്തിന്റെ പൊതുവായ താക്കോലാണത്രെ വിശ്വാസം"കടല്‍ പരിഹസിച്ചുകൊണ്ട് വിശദീകരിച്ചു.
No comments:
Post a Comment