Monday, 2 September 2019

ഇല്ലാക്കഥ

അങ്ങനെയിരിക്കെ ഒരു ദിവസം ലോകരാഷ്ട്രങ്ങളിലെ വയറു നിറഞ്ഞ് ഏമ്പക്കം വിട്ടിരിക്കുന്നവരും വയറുനിറയെ പട്ടിണിയാണെങ്കിലും ആഹാരമൊഴിച്ച് വേറെന്തെങ്കിലുമൊക്കെ ചിന്തിച്ചിരിച്ചിരിക്കുന്നവരുമായ ജനങ്ങള്‍ക്കിടയില്‍ ഒരു തര്‍ക്കം-'ഏതു ഭാഷയാണ് ആദ്യം ഉണ്ടായത്?!'

തര്‍ക്കമങ്ങിനെ മീഡിയ കരിഓയിലൊഴിച്ച് ആളിക്കത്തിച്ചു.അവസാനം..

പരീക്ഷണം നടത്താന്‍ തീരുമാനമായി.

ഫലപ്രഖ്യാപനം വരും വരേയ്ക്കും തര്‍ക്കത്തിനു സുല്ല്.

ഒരു തരത്തിലും യാതൊരുവിധ ശബ്ദവും കടക്കാത്ത ഒരു പ്രത്യേക സംവിധാനത്തില്‍ ഒരു മനുഷ്യജീവി വളര്‍ത്തപ്പെട്ടു.അതിന് ശബ്ദമെന്നാലെന്താണെന്നു പോലുമറിയില്ല!

കാലങ്ങള്‍ കടന്നുപോയി.

ലോകം ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന ദിനമെത്തി...പരീക്ഷണ മനുഷ്യജീവിയെ ശബ്ദമുഖരിതമായ പുറംലോകത്തേയ്ക്ക് ആദ്യമായി തുറന്നു വിടുന്ന ദിനം.ലോകത്തിന്റെയാകെ ശ്രദ്ധ പരീക്ഷണവസ്തുവില്‍ മാത്രം.

പുറത്തിറങ്ങിയ വഴി പരീക്ഷണവസ്തുവായ മനുഷ്യജീവി നാടന്‍ ഹീബ്രുവില്‍ കൂടി നിന്നവരെ 'ഷാലോം' എന്ന് അഭിവാദ്യം ചെയ്തു.

അന്നുമുതല്‍ മാന്യന്‍മാരായ വെള്ളക്കാര്‍ ഇസ്രയേലെന്നു കേട്ടാല്‍ പുളകിതരാവാനും അസൂയക്കാരായ കാട്ടറബികള്‍ ആ പേരു കേട്ടാല്‍ വെറി പിടിക്കാനും ആരംഭിച്ചു.ബാക്കി ചരിത്രമാണ്.

No comments:

Post a Comment