Wednesday, 6 February 2019

നയതന്ത്രപരമായ ചില രഹസ്യങ്ങള്‍

നയതന്ത്രം,രാഷ്ട്രതന്ത്രം എന്നൊക്കെ കേട്ടു ഞെട്ടാറുണ്ടോ?അതിലൊന്നും വിശേഷിച്ചൊന്നുമില്ല.നിത്യജീവിതത്തിലങ്ങോളമിങ്ങോളം നമ്മളോരോരുത്തരും കാണുകയും നേരിടുകയും ചെയ്യുന്ന സംഗതികളുടെ കാണാമറയത്തുള്ള വേര്‍ഷനാണ് നയതന്ത്രം.

ഒരു വാഹനം ഓടിക്കുന്ന ഡ്രൈവറുടെ സ്വഭാവവും മൂഡും എങ്ങിനെ യാത്രയെ ബാധിക്കുന്നോ അതുപോലെ തന്നെയാണ് എല്ലാ തന്ത്രങ്ങളും.

ലോകചരിത്രത്തെ മാറ്റിമറിച്ച എല്ലാ യുദ്ധങ്ങളും കൂട്ടക്കൊലകളും നടന്നത് തങ്ങളുടെ ഫ്രസ്ട്രേഷനുകളേയും അസുഖങ്ങളേയും പറഞ്ഞു ഫലിപ്പിക്കാന്‍ സാധിച്ച കുറേ പേരെ മാത്രം ആശ്രയിച്ചിരിക്കുന്നു.

യൂണിഫോമിനേക്കാള്‍ വ്യക്തികളെ മനസ്സില്‍ ബഹുമാനിക്കാന്‍ പഠിക്കണം(പുറമേയുള്ള ബഹുമാനം ചില യൂണിഫോമുകള്‍ പിടിച്ചു വാങ്ങാറുണ്ട്),ലോകത്തില്‍ വിധി എന്നറിയപ്പെടുന്ന സംഗതിയില്‍ നമ്മുടെ കൈപ്പിടിയില്‍ ഉള്ളത് മാനുഷികമായ ബന്ധങ്ങളുടെ തെരഞ്ഞെടുപ്പും നിലനിര്‍ത്തലും മുറിച്ചുമാറ്റലുകളുമൊക്കെയായിരിക്കും എന്നൊക്കെയാണ് മനസ്സിലാക്കാനായത്.

മോശമായ തിരഞ്ഞെടുപ്പുകളും കീഴ്വഴക്കങ്ങളുണ്ടാക്കലും മോശം 'വിധി' ക്ഷണിച്ചുവരുത്തും.

No comments:

Post a Comment