Thursday, 14 February 2019

കശ്മീര്‍

ജമ്മു & കശ്മീരിന്റെ ജനസാന്ദ്രത 56/square kilometer.നാഷണല്‍ ആവറേജ് 382/square kilometer.ഒന്നേകാല്‍ കോടി ജനത്തിന് 83000 യൂണിഫോമിട്ട പോലീസ് മാത്രമുണ്ട്.നൂറ്റമ്പത് പേര്‍ക്ക് ഒരു പോലീസെന്ന മാന്യമായ റേഷിയോ ആണിത്.കേരളത്തില്‍ ഇത് ഏകദേശം അറുന്നൂറ്റി പതിനഞ്ച് ആളുകള്‍ക്ക് ഒരു പോലീസെന്ന അവസ്ഥയിലാണ് ഇപ്പോളുള്ളത്.

കശ്മീരിലെ പലഭാഗങ്ങളിലായി ജോലിചെയ്യുന്ന പട്ടാളക്കാരുടെ എണ്ണം ഏഴ് ലക്ഷത്തോളമാണ്.പന്ത്രണ്ടു സിവിലിയന്‍മാര്‍ക്കു ഒരു ആയുധധാരിയായ പട്ടാളക്കാരന്‍.കേന്ദ്ര ഏജന്‍സികളുടെ എല്ലാവിധ പരിഗണനകളും കിട്ടുന്ന ഒരു സ്ഥലമാണ് കശ്മീരെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ!

കശ്മീരിന്റെ ഭൂമിശാസ്ത്രപരമായ ഘടന കാര്യക്ഷമതയെ പരിമിതപ്പെടുത്തുമെങ്കിലും അതിനെ അതിജീവിക്കാനുള്ള ആളും ആയുധവും അവിടെയുണ്ട്.

പൊലിയുന്ന ജീവനുകള്‍ ചതികളുടേയും മുതലെടുപ്പിന്റേയും ശേഷിപ്പുകളാണെന്നേ പറയാനാവൂ.കപ്പലിലെ കള്ളന്‍മാരെ ആരൊക്കെയോ തീറ്റി വളര്‍ത്തുന്ന അപമാനകരമായ അവസ്ഥ.

No comments:

Post a Comment