പ്പോഴത്തേതുമെന്നപോലെ തെണ്ടിത്തിരിഞ്ഞു നടക്കുന്ന ഒരു വേനല്‍ക്കാലരാത്രി.സംഭവം നടക്കുന്നത് സ്ഥാവരമോ ജംഗമമോ എന്ന് പ്രയോഗാര്‍ത്ഥം ആധാരമെഴുത്തുകാര്‍ പോലും സംശയിക്കുന്ന പിതൃഗൃഹത്തിന്റെ പൂമുഖത്തു വെച്ചാണ്.
നോം മാതാശ്രീയോട്,"ലേശം കഞ്ഞി?!"
"ഏത് കഞ്ഞി?പോയ വഴി വല്ലതും കനത്തില്‍ അടിച്ചെന്നു കരുതി ഞാനതെടുത്തു പശൂനുള്ള വെള്ളത്തിലിട്ടു!!അല്ലേലും ശരീരത്തിന്റെ ഭാഗമായി മൊവീലൊള്ളതല്ലേ?കഞ്ഞി വേണമെന്ന് നേരത്തേ വിളിച്ചങ്ങോട്ട്
പറയാരുന്നല്ലോ?!"
ഇനിയും തുടര്‍ന്നാല്‍ തളര്‍ച്ച കൂടുമെന്നറിയാവുന്നതിനാല്‍ പിന്നീട് ശ്വാസം കഴിക്കുന്ന ശബ്ദം പോലും പുറത്ത് വരാതെ പിന്‍വാങ്ങി.അല്ലെങ്കിലും ഒരിക്കലുമില്ലാത്ത പഴത്തൊലിയൊക്കെ കാടിവെള്ളത്തില്‍ അന്ന് ആരെങ്കിലും നിക്ഷേപിച്ചിരിക്കും..തീര്‍ച്ച!
പക്ഷേ കാലം അതിന്റെ പകിടയെറിഞ്ഞു.അതേ പൂമുഖത്തു വെച്ച് മാതാശ്രീ നമ്മോട് ചോദിച്ചു,"എന്താ നെന്റെ ജീവിതത്തിന്റെ ഫിലോസഫി?!"
പ്രതികാരവാഞ്ജയാല്‍ അണപൊട്ടി നിന്ന നമ്മുടെ വാചകങ്ങള്‍ കുതിച്ചു ചാടി,"ജീവിതത്തിന്റെ ഫിലോസഫി ജീവിതം തൊടങ്ങണേനു മുന്നേ ചോയിക്കേണ്ടതല്ലേ?!അത് ചോയിച്ചില്ലല്ലോ?നേരം തെറ്റിയ ചോദ്യങ്ങള്‍ക്ക് കമ്പനി ഉത്തരവാദിയല്ല പോലും.ഉപഭോക്തൃസംരക്ഷണനിയമത്തിലത് പറഞ്ഞിട്ടുണ്ടത്രെ!"
#അങ്ങിനെ അന്നും പട്ടിണി
No comments:
Post a Comment