സ്വയം മനശാസ്ത്രപരീക്ഷണങ്ങള്‍ക്കിടയിലാണ് 'ഒരാള്‍ സത്യസന്ധമായി ഇഷ്ടപ്പെടുന്നത് എന്തുതരം പ്രകൃതിദൃശ്യങ്ങളാണെന്നത് ഒരുപക്ഷേ അവരുടെ വ്യക്തിത്വത്തിലേയ്ക്കുള്ള ജാലകമാവാം' എന്നൊരു കിറുക്കന്‍ ചിന്താഗതി ഉടലെടുത്തത്.ഉദാഹരണത്തിന് മലകളും വന്‍മരങ്ങളുമൊക്കെ പോലെ ചലിക്കാത്ത കാഴ്ചകളിഷ്ടപ്പെടുന്നവരെ ഒരു വിഭാഗമായും കാറ്റും മഴയും അരുവിയുമൊക്കെപ്പോലെ ചലിക്കുന്ന കാഴ്ചകളെ ഇഷ്ടപ്പെടുന്നവരെ മറുവിഭാഗമായും.
ആദ്യം പറഞ്ഞതുപോലെ സ്വയം ചോദിച്ചു.ഉത്തരത്തിന് വ്യക്തതയില്ല.
മലകളിലൂടെ ചാടിത്തുള്ളിയൊഴുകുന്ന അരുവിയും വന്‍മരങ്ങളെയും സംസാരിപ്പിക്കുന്ന കാറ്റിനേയുമൊക്കെയാണ് ഇഷ്ടം..
മലകളും മരങ്ങളും മനോഹരമായ കാന്‍വാസുകളെങ്കില്‍ അരുവിയും കാറ്റുമതിലെ ചായവും ചിത്രവുമൊക്കെപ്പോലെ.
സംതുലനം എന്ന വിവേചനബുദ്ധിയുടെ ഫലമാണ് ഇവിടുത്തെയും രംഗാധിപന്‍.
No comments:
Post a Comment