Wednesday, 17 April 2019

പാറിവന്ന ഒരു കുറിപ്പ്

പാറി പറന്നു വന്ന ഒരു കുറിപ്പാണ്.തുറന്നു നോക്കി.ഭംഗിയില്ലാത്തതെങ്കിലും വായിച്ചെടുക്കാവുന്ന കൈപ്പട.

സംബോധന ഇല്ല.ഏത് വെളിവില്ലാത്തവന്‍ എഴുതിയതാണാവോ?

'റെസസ്സീവും സോഫ്റ്റുമായ ടാലന്റുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന
കാലത്തായിരുന്നില്ല ബാല്യം.'
ആദ്യവരി.

"എന്തോന്നാടേ ഇത്?ആത്മഹത്യാക്കുറിപ്പാന്നോ??വല്ല ആശൂത്രിക്കാരും പാര്‍ട്ട്സ് വിറ്റു കാശാക്കി കാണും"വായന തുടങ്ങിയ ആള്‍ അഭിപ്രായപ്പെട്ടു.

'കൊടുക്കല്‍ വാങ്ങലുകളിലെ മര്യാദയെന്തെന്നറിയാത്തിടങ്ങളിലായിരുന്നു ജോലി'

"അപ്പോ കൊല്ലപ്പെടുന്നതിനു മുന്‍പെഴുതിയതാകും.പട്ടിക്കും കാക്കയ്ക്കും പോലും പ്രയോജനമില്ലാതെ പൊടിയായിട്ടുണ്ടാവും"രണ്ടാമത്തെ വരി വായിച്ചതോടെ അഭിപ്രായം ആകവെ മാറി.

'പറയുന്നതും പ്രവര്‍ത്തിക്കുന്നതും ചിന്തിക്കുന്നതും തമ്മില്‍ ഒരു ബന്ധവുമില്ലാത്ത കുറേ മത,സാംസ്കാരിക,രാഷ്ട്രീയ വിഭാഗീയരുടെ കൂടെയായിരുന്നു ജീവിതം'

"താനത് ചുരുട്ടിക്കൂട്ടി കളഞ്ഞേ!അല്ലേല്‍ ഇവനെ കണ്ടുപിടിച്ച് നമ്മള്‍ കൊല്ലേണ്ടി വരും"മൂന്നാമത്തെ വരിയോടെ തീരുമാനം വന്നു.

No comments:

Post a Comment