Sunday, 27 January 2019

ധവളവിപ്ളവം

പശു നമുക്ക് പാല്‍ 'തരുന്നു' എന്ന് കുട്ടികളെ പാഠപുസ്തകങ്ങളിലടക്കം പറഞ്ഞു പഠിപ്പിക്കാറുണ്ടല്ലോ!

ശരിക്കും പശു നമുക്ക് പാല് തരാറുണ്ടോ?

അതിന്റെ ചോദനാപരമായ ബലഹീനതകളെ മുതലെടുക്കുന്ന ഒരു പ്രക്രിയ അല്ലേ കറവ എന്ന മില്‍ക്കിങ്ങ്.

മനുഷ്യരെ സംബന്ധിച്ചിടത്തോളം പാല്‍ 'തരു'ന്നത് അതിന്റെ പെറ്റ തള്ള എന്നൊരിനം ജീവിയായിരിക്കും.അതും രണ്ടോ മൂന്നോ വയസ്സില്‍ Rennin അഥവാ Chymosin എന്നു വിളിക്കപ്പെടുന്ന ഒരിനം എന്‍സൈമിന്റെ ഉത്പാദനം കുഞ്ഞു ശരീരത്തില്‍ നില്‍ക്കുംവരെ മാത്രം.പ്രകൃതിയുടെ (ഈശ്വരനെന്നു വിളിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് അങ്ങിനെയുമാവാം)സംവിധാനങ്ങളും നിര്‍മ്മിതികളും മനുഷ്യനു സാധ്യമായതിലും ഒരുപാട് പൂര്‍ണ്ണവും സങ്കീര്‍ണ്ണവുമാണ് എന്ന് മനസ്സിലാക്കി കൊണ്ട് പഠനങ്ങള്‍ നടത്തിയ ചിലരാണ് ഇത്തരം എന്‍സൈമുകളെപ്പറ്റി പഠിച്ചതെന്നാണറിവ്(അന്ധമായി ഒന്നിനേയും എതിര്‍ക്കുന്നവരല്ല).

ഒരുപക്ഷേ രക്തം കൊടുത്തു വളര്‍ത്തിയ, കണ്ണീരാല്‍ നനച്ച, എന്നൊക്കെ ആലങ്കാരികമായി പറയുംപോലെ പറയാമായിരിക്കും പാല്‍ തരുന്ന പശുവെന്ന്.

പറഞ്ഞുവന്നത് പശുവിനെ കൊല്ലുന്നവരും പശുവിന്റെ പാല്‍ കുടിച്ച് പശുവിനെ കൊല്ലുന്നവരെ കൊല്ലുന്നവരുമൊക്കെ ഒരേ നുകത്തില്‍ കെട്ടാവുന്നവര്‍ തന്നെയല്ലേ?

No comments:

Post a Comment