പലതരം വള്ളികളും പഴങ്ങളും പൂക്കളും പടര്‍ന്ന കോണ്‍ക്രീറ്റ് മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നുവരുന്ന വനമാണ്.അടവിയിലൊരു കോണിലെ പര്‍ണ്ണശാലയിലെ മുനി കിടക്കപ്പായയും പുതപ്പും ധ്യാനം വിട്ട് ഉണര്‍ന്നാലുടന്‍ മടക്കിവെക്കാറുണ്ട്.മുറിയും ദേഹവും വൃത്തിയായി സൂക്ഷിക്കാറുണ്ട്.ചിന്തകളിലും സംസാരത്തിലും 'നന്ദി','ക്ഷമിക്കണം' ഇത്യാദി കൊച്ചു വാക്കുകളിലൂടെ പ്രതിപക്ഷബഹുമാനം (പോലും) പുലര്‍ത്താറുണ്ട്.ക്യൂവുകളിലെല്ലാം അച്ചടക്കത്തോടും ക്ഷമയോടും നില്‍ക്കാറുണ്ട്.വണ്ടിയുരുട്ടുമ്പോള്‍ തികഞ്ഞ സാത്വികഭാവത്തോടെ നിയമങ്ങളും മാനുഷികമായ മര്യാദകളും പാലിക്കാറുണ്ട്.
കാട് ചില്ലറക്കാരനല്ല.തരികിടകളേക്കാള്‍ സാത്വികരെ സംശയിക്കേണ്ടിയിരിക്കുന്നു.തനുവും മനവും നോവുന്ന പരീക്ഷണങ്ങളിട്ടേക്കാം.തെരുവുസാമര്‍ത്ഥ്യം കാട്ടാനറയ്ക്കുന്നവരെല്ലാം എന്തോ കാര്യമായ കുഴപ്പമുള്ളവരാണെന്നതാണ് ചരിത്രം.
കണ്ണടച്ചാല്‍ ഇരുട്ടെന്നപോലെ പച്ചനിറമുള്ള മറ്റൊരു വനത്തില്‍ പുതിയ പര്‍ണ്ണശാലയൊന്ന് ഉയര്‍ന്നുവത്രെ.
No comments:
Post a Comment