വിവാദനായികമാര് ഇടക്കിടെ പൊങ്ങിവരുമ്പോള്‍ മനസ്സില്‍ വരുന്നത് രണ്ട് ചോദ്യങ്ങളാണ്.
1.സമൂഹത്തിന് ഇത്ര ലൈംഗികദാരിദ്ര്യം ഉണ്ടോ?സമൂഹം എന്നത് ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ പറഞ്ഞതാണ്.പീഡിപ്പിക്കാനുള്ള ഉപകരണം കൈയ്യിലില്ലെങ്കിലും (നിയമപരമായി സേഫാണ്)വാക്കുകൊണ്ട് പീഡിപ്പിക്കുന്നതില്‍ സ്ത്രീവേഷധാരികളായ മനുഷ്യരും ഒട്ടും പിറകിലല്ലെന്ന് പല സംഭവങ്ങളിലൂടെ മനസ്സിലായി.
2.പരമ്പരാഗതമായി നമ്മള്‍ പറഞ്ഞു പോരുന്നതാണ് 'അവന്റെ/അവളുടെ മുഖം കണ്ടാലേ അറിയാം ആള് മോശമാണ്'(കള്ളലക്ഷണം എന്നും ചില നാട്ടില്‍ പറയും) എന്നത്.
ഇപ്രകാരം
പറയാത്തവരും ചിന്തിക്കാത്തവരുമുണ്ടെങ്കില്‍ വിവരത്തിന് കത്തിടണേ!
പക്ഷേ ലോകം കണ്ട എല്ലാ ചൂഷകരും സാമൂഹികവിരുദ്ധരും വലിയ തോതില്‍ ക്രിമിനല്‍ ആക്റ്റിവറ്റികള്‍ നടത്തിയവരും നടത്തുന്നവരും ഒരു കള്ളലക്ഷണവും ഇല്ലാതെ സമൂഹത്തിന്റെ ലക്ഷണശാസ്ത്രടെസ്റ്റില്‍ ഉന്നതവിജയം നേടിയവരല്ലേ?
സമയവും സൗമനസ്യവുമുള്ളവര്‍ ഒന്ന് ആലോചിക്കൂ.
അപ്രിയവചനങ്ങള്‍ ഇഷ്ടമല്ലാത്തവര്‍ അവഗണിക്കൂ.
No comments:
Post a Comment