Sunday, 28 October 2018

ടെമ്പറ്

പകല്‍വെളിച്ചത്തിലും ഉടുതുണിയില്ലാതെ പുഴയില്‍ ചാടി ചാടി കണ്ണു ചുവക്കുന്ന കാലത്താണ്.ബാല്യകാലം..തെറ്റിദ്ധാരണകള്‍ വളര്‍ത്തുന്നില്ല.

വെള്ളത്തിലെ ക്രീഡകള്‍ മടുത്ത് തണുപ്പ് പിടിച്ചുതുടങ്ങുമ്പോള്‍ ഏതെങ്കിലും പാറയില്‍ കയറി അങ്ങനെ
കിടന്നു കളയും.വെയില്‍ കൊണ്ട് ശരീരത്തിലെ നനവ് അപ്രത്യക്ഷമാവുന്ന ആ  കാലാവസ്ഥാ വ്യതിയാനം നിരീക്ഷിക്കാന്‍(അതോ അനുഭവിക്കാനോ)ഒരു സുഖമാണ്.പാറയുടെ തരുതരുപ്പ് തൊലിയില്‍ വരക്കുന്ന ചിത്രങ്ങളില്‍ വിരലോടിക്കുന്നതും ഇടക്കു കിട്ടുന്ന ഉറുമ്പു കടിപോലും സുഖമാണ്.

"ഇങ്ങനെ കെടന്നാ ബോഡീഡെ ടെമ്പറ് പോവൂടാ!ഇഞ്ഞോട്ടിറങ്ങ്"പാപ്പനാണ്.

ആജ്ഞാശക്തിയുടെ സ്വാധീനത്താല്‍ ചാടി വെള്ളത്തിലിറങ്ങി ചോദിച്ചു"അതെന്നതാ?".ഫസ്റ്റ് ഒബൈ ദെന്‍ ക്വസ്റ്റ്യന്‍.

"നിയ്യീ ആലേല്‍ ഇരുമ്പ് പണിയണത് കണ്ടിട്ടില്ലേ?തീയീ വെച്ച് പഴുപ്പിച്ച് വെള്ളത്തി മുക്കുമ്പോ ശീ ശീ എന്ന് സൗണ്ട് കേക്കുന്നത് ടെമ്പറ് മാറണതാ!അതുപോലെ നമ്മടെ ബോഡീഡെ ടെമ്പറും മാറും!"

"ഓ!അപ്പോ അതാണ് സംഭവിച്ചത്"കുറേ വര്‍ഷങ്ങള്‍ക്കുശേഷം ടെമ്പറു മാറി ഇരുന്ന് ചിന്തിച്ചു.

No comments:

Post a Comment