യാത്രകള്‍ അലസങ്ങളാണ്.പ്രത്യേകിച്ചും ദൂരയാത്രകള്‍.
ഈ യാത്രയിലും നിറവും പകിട്ടും മണവുമൊന്നും നോക്കാതെ ഒരു കു പ്പായത്തിനുള്ളില്‍ സ്വയം പ്രതിഷ്ടിച്ചു.കുണ്ടും കുഴിയും സ്ഥിരം പരാതികളും മണങ്ങളും ഒക്കെ നിറഞ്ഞ വഴി
സ്വന്തം വീട്ടിലാരുടെയോ കുറവുകള്‍ പറഞ്ഞു നെടുവീര്‍പ്പിടുംപോലെ പങ്കുവെച്ച് രണ്ടു മൂന്നു മണിക്കൂര്‍ മുന്‍പേ സിയാലില്‍ എത്തി.പരിഭ്രമമില്ലാത്ത ചെക്ക് ഇന്‍ പെട്ടെന്ന് പൂര്‍ത്തിയായതിനാല്‍ വിമാനത്തിലെത്തി മയക്കം തുടങ്ങി.ഇളക്കങ്ങളും അനൗണ്‍സ്മെന്റുകളുമൊക്കെയായി ദുബായ് വരെയുള്ള നാലു മണിക്കൂര്‍ പെട്ടെന്ന് പോയി.
ട്രാന്‍സിറ്റ് ഉണ്ടു.എമിറേറ്റ്സുകാര്‍ക്ക് ടൂറിസം പ്രമോഷനു ഒരു അവസരമുണ്ടാക്കാനെന്നവണ്ണം ദുബായിയുടെ അംബരചുംബികള്‍ക്കിടയിലൂടെ ഒഴുകിയൊഴുകി ഹോട്ടല്‍ കോപ്തോണിലേക്കൊരു യാത്ര.മായാലോകം.കുങ്കുമപ്പൂവില്‍ മൂടിയ പകല്‍ കൊള്ള സ്റ്റാളുകള്‍.
കുറച്ചു മണിക്കൂറുകള്‍ക്കകം എയര്‍പ്പോര്‍ട്ടിലേക്കു മടക്കയാത്ര.അടുത്ത വിമാനത്തില്‍ ഇടക്കിടക്കുള്ള എയര്‍ പോക്കറ്റുകളില്‍ കയറിയിറങ്ങി കുറച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ ഈ കംഗാരു നാട്ടിലുമെത്തി.
പെര്‍ത്ത്...ലക്കി ബേ പോലെ പ്രകൃതി അണിയിച്ചൊരുക്കി നയനമനോഹരിയാക്കിയ തീരങ്ങളുള്ള ഒറ്റപ്പെട്ട സുന്ദരി.
"അയ്യേ,ഇതെന്തുവാ പപ്പാ?"ഒരു ബഹളത്തോടെ ഞാന്‍ ടൈല്‍സിട്ട തറയില്‍ തലയിടിച്ച് വീണു.വളര്‍ത്താന്‍ പിടിച്ചാലും കൊല്ലാന്‍ പിടിച്ചാലും കൊടുക്കാറുള്ള ചോര നിറമുള്ള ചുംബനം പോലും കൊടുക്കാനാവും മുന്‍പേ ചവിട്ടടിയില്‍ അരഞ്ഞ് കുടല്‍ പുറത്തു വന്നു.
"തൊടല്ലേ മോളൂ.അതിന്റെ ദേഹത്തൊരു ആസിഡുണ്ട്."
"ഓലച്ചാത്തന്‍,മൂപ്ളിവണ്ട് എന്നൊക്കെ പറയും.റബ്ബറും കശുമാവുമുള്ളിടത്ത് ഉണ്ടാവും.പെട്ടിയില്‍ കയറി ആശാന്‍ പെര്‍ത്തും കണ്ടു."
PS:എന്റെ ഓലച്ചാത്തനും നല്ല ലോകവിവരമുണ്ട്.അതിന് എല്ലാം അറിയാം.
No comments:
Post a Comment