കാലചക്രമുരുളുമ്പോള്‍ -
ചിലരെക്കാണുമ്പോളങ്ങിനെയാണ്
ചിലതൊക്കെ കാണുമ്പോളങ്ങിനെയാണ്
ചിലപ്പോളൊക്കെ അങ്ങിനെയാണ്
പാടാനറിവീലെങ്കിലും രണ്ട് വരി മൂളിപ്പോവും
വരക്കാനറിവീലെങ്കിലും രൂപരേഖകള്‍ പോലെയെന്തോ വരച്ചുപോവും
എഴുതാനറിവീലെങ്കിലും ഒരു വരിയെഴുതിപ്പോവും
ഒന്നുമായില്ലെങ്കിലും ഉള്ളം നിറഞ്ഞ് ചിരിച്ചു പോകും
No comments:
Post a Comment