ആലുപോലെ വളരാം
കരിങ്കല്ലിനെയും പിളര്‍ത്തും വേരുകളോട്ടി
ആധിപത്യത്തിന്റെ താങ്ങുവേരുകളുമൂന്നി
മടിത്തട്ടിലൊരു പുല്‍ക്കൊടിക്കു പോലും
തരി വെട്ടം പങ്കുവെച്ച് സല്‍ക്കരിക്കാതെ
കാച്ചില്‍ പോലെയും വളരാം
ആഴങ്ങളിലേക്കിറങ്ങി
ശൂന്യത തേടി
സഹജീവിയുടെ ഇടങ്ങള്‍ അപഹരിക്കാതെ
ജീര്‍ണ്ണിച്ചൊരു മരക്കഷണത്തെ പോലും പിളര്‍ത്താതെ
എന്നാലോ,
പുതപ്പ് പോലെ, മുത്തുമാല പോലെ
പറ്റി ചേര്‍ന്ന്..
No comments:
Post a Comment