"എന്നാലും ഇതേതവതാരം?നമ്മളറിഞ്ഞില്ലല്ലോ!!മട്ടും ഭാവവും കണ്ടിട്ട് ഏതിനമാണെന്ന് ഒരു പിടുത്തവും കിട്ടുന്നില്ല.കാക്കി പാന്റാണ്,കറുത്ത ഷൂവാണ്,ഇന്‍സൈഡാക്കിയിട്ടുണ്ട്..പക്ഷേ താടിയുണ്ട്..പോലീസും എക്സൈസുമൊന്നുമാരിക്കത്തില്ല!എന്തായാലും ഒന്ന് മുട്ടി നോക്കാം!"തിരക്കിട്ട ടിക്കറ്റു വിതരണത്തിനിടയിലും കണ്ടക്ടര്‍ സര്‍ ഒരു പുതുമുഖത്തെ കണ്ട് ഇത്രയും ആലോചിച്ചു കൂട്ടി.
പുതുമുഖം മിണ്ടാതെ,ഉരിയാടാതെ പതിനഞ്ചു രൂപ ടിക്കറ്റിന് 20 എടുത്തു നീട്ടി.
"ശെടാ..സംസാരശൈലികൊണ്ട് എങ്കിലും ഒന്ന് മനസ്സിലാക്കാനുള്ള ചാന്‍സുപോലും തന്നില്ലല്ലോ!"കണ്ടക്ടറിന് നിരാശയായിത്തുടങ്ങി.
നിരാശയാണല്ലോ എല്ലാ ഉപായങ്ങളുടേയും മാതാവും പിതാവുമെല്ലാം.
"ഒരഞ്ചുറുപ്യ ഉണ്ടാവ്വോ ചേഞ്ച്?"എന്നാലിവനെക്കൊണ്ടൊന്ന് വായ തുറപ്പിച്ചിട്ടു തന്നെ കാര്യം.
"നോക്കട്ടെ കെട്ടോ"ഏതായാലും ഈ അടുത്ത നാട്ടുകാരനല്ല.സംസാസശൈലിയില്‍ നിന്നു വ്യക്തം!
പുതുമുഖം പോക്കറ്റില്‍ പരതാനാരംഭിച്ചു.അല്‍പ്പസമയത്തെ ശ്രമത്തിനുശേഷം പോക്കറ്റില്‍ മുങ്ങിത്തപ്പിയ കൈ ഒരുപിടി ചില്ലറ നാണയങ്ങളും ഒരു റബ്ബര്‍ ബാന്റുമായി പൊങ്ങിവന്നു.റബ്ബര്‍ ബാന്റ് പതിവുപോലെ ചില്ലറയുടെ കൂടെ ടിക്കറ്റെടുക്കാതെ കയറി വന്നതാണ് പോലും.
"ആ..ക്ളൂ കിട്ടി..റബ്ബര്‍ ബാന്റ്"കണ്ടക്ടര്‍ മനസ്സിലൊന്നു തുള്ളിച്ചാടി.
"ബേങ്കിലൊക്കെ നോട്ടുമ്മെ ഇടാന്‍ റിബ്ബണ്‍ വന്നില്ലേ സാറേ?റബ്ബര്‍ ബാന്റൊക്കെ ഇപ്പളും ഇണ്ടാ?"
"അതിന് ഞാന്‍ ബാങ്കിലല്ല ചേട്ടാ..ഇതുകൊണ്ട് മൈന്റ് റിഫ്രഷാകുന്ന വേറൊരു പണിയുണ്ട്...ഇതിങ്ങനെ ഇടത്തെ കൈയ്യിലിട്ട്, ലോക്ക് ചെയ്ത്,ഇങ്ങനെ വലിക്കുമ്പോള്‍ ..ദേ കണ്ടോ ..സ്റ്റാറ്..ഇങ്ങനെ ആക്കിയാല്‍ കുരിശ്..ദേ ഡബ്ളയു..അതിനാണീ ലബ്ബര്‍ വാന്റ്..നോട്ടുകെട്ടിലിടാനല്ല"
"പുല്ല് പരിചയപ്പെടണ്ടായിരുന്ന്!"
No comments:
Post a Comment