വിശദീകരണമാണ്!!ചിലപ്പോള്‍ വായനക്കാര്‍ക്കും പ്രയോജനപ്പെട്ടേക്കാം.
പതിവുപോലെ തുടക്കം തട്ടിക്കൂട്ട് കഥ.
ഒരാള്‍ മോശമില്ലാത്ത രീതിയില്‍ തിരക്കുള്ള ഒരു ഹോട്ടേലില്‍ സപ്ളൈയറായി ജോലിക്ക് കയറി.
ദിവസങ്ങള്‍ കടന്നു പോയി.
ജോലി എളുപ്പമായി വരുന്നു.പക്ഷേ ഒരുപാട് സമയവും എനര്‍ജിയും പോകുന്ന ഒരു കാര്യം മാത്രം ബാക്കിയായി.
അതിഥികള്‍ക്ക് ചൂടുവെള്ളവും തണുത്ത വെള്ളവും ചെറു ചൂടു വെള്ളവും ചെറു തണുപ്പു വെള്ളവുമൊക്കെ മാറി മാറി കൊടുക്കേണ്ടി വരിക എന്നതായിരുന്നു ആ കാര്യം.
ദിവസങ്ങള്‍ വീണ്ടും കടന്നു പോയി.
സപ്ളൈയര്‍ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തി.
അതിഥികള്‍ ഭക്ഷണം കഴിക്കാറാവുമ്പോളേക്കും ഇദ്ദേഹം നല്ല തണുപ്പുള്ളതും നല്ല ചൂടുള്ളതുമായ വെള്ളം രണ്ടു പാത്രങ്ങളില്‍ മേശപ്പുറത്ത് വെക്കും.കാലി ടംബ്ളറുകളും അവിടെ ഉണ്ട്.ചൂടും തണുപ്പും ആവശ്യത്തിന് ഇടകലര്‍ത്തിയോ അല്ലാതെയോ ഉപയോഗിക്കാനാവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കി സപ്ളൈയര്‍ അടുത്ത ജോലികളിലേയ്ക്ക് പ്രവേശിക്കും.
സമയം ഒരുപാട് ലാഭം..
സൃഷ്ടിപരമായ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന വിലപ്പെട്ട 'സമയം'!!
അതിഥികളും താരതമ്യേന കൂടുതല്‍ സംതൃപ്തര്‍.
ഒരു വ്യക്തിയെന്ന നിലയില്‍ എന്നെ അവതരിപ്പിക്കേണ്ടി വരുമ്പോഴെല്ലാം ഇത്തരമൊരു നിലപാടാണ് സ്വീകരിക്കാന്‍ ഇഷ്ടം.
എന്നു കരുതി ഈ രീതി ഞാന്‍ കണ്ടു പിടിച്ചതാണെന്ന് അവകാശപ്പെടാനാവില്ല.
പാശ്ചാത്യരില്‍ നിന്നാണ് ഇത് കണ്ട് പഠിക്കാനായത്.
ഏത് ആശയം (കമ്പ്യൂട്ടര്‍,ഇന്റര്‍നെറ്റ് ഒക്കെ ഉദാഹരണങ്ങളാണ്) അവതരിപ്പിക്കുമ്പോഴും സിനിമകളായോ മറ്റോ അതിന്റെ ഏറ്റവും നല്ല വശങ്ങളും ഏറ്റവും മോശം വശങ്ങളും അവതരിപ്പിക്കാറുണ്ട് പാശ്ചാത്യര്‍..
ഇംഗ്ളീഷ് സിനിമ തൊണ്ടതൊടാതെ വിഴുങ്ങുന്ന ഒരാളുടെ ജല്‍പ്പനങ്ങളാണ് ഇതെന്ന് നെഗറ്റീവടിക്കാന്‍ തോന്നുന്നെങ്കില്‍ എന്റെ വീട്ടിലേയ്ക്കു വരൂ..അവിടെ ഇപ്പോഴും ചോറും നാടന്‍ കറികളുമാണ്..കൈലിമുണ്ടാണ് സാധാരണ ഉടുക്കാറ്..നല്ലതെന്ന് തോന്നുന്നത് എവിടെ,ഏതു സംസ്കാരത്തില്‍ കണ്ടാലും പഠിക്കാന്‍ ശ്രമിക്കാറുണ്ട്!
വികാരപ്രകടനങ്ങളെപ്പറ്റിയും കൂടിയാണ് ഈ കഥാകഥനമെന്നു മനസ്സിലായിരിക്കുമല്ലോ..
പലപ്പോഴും പൊതു സദസ്സുകളില്‍ ചൂടും തണുപ്പുമുള്ള വികാരപ്രകടനങ്ങള്‍ നടത്തേണ്ടി വരുമ്പോള്‍ അതിനു കിട്ടുന്ന പ്രതികരണങ്ങള്‍ കൂടുതല്‍ കുഴപ്പിക്കുന്നതാണ്.
എന്റെ കഴിഞ്ഞ പത്തു വര്‍ഷത്തെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ഇടക്കൊന്നു തിരിഞ്ഞു നോക്കുമ്പോള്‍ തന്നെ രസമാണ്.
സന്തോഷം ഞാന്‍ അവതരിപ്പിച്ചിരുന്ന കാലത്ത് അതി സന്തോഷം കാണിച്ച പലരും യഥാര്‍ത്ഥ്യത്തോട് അടുത്തു നില്‍ക്കുന്ന സന്ദര്‍ഭങ്ങളില്‍ അപരിചിതരെപ്പോലെയോ ശത്രുക്കളെപ്പോലെയോ ആയി.(കാര്യത്തെ കുറിച്ച് പഠിക്കാതെയും അന്വേഷിക്കാതെയും അപവാദം പ്രചരിപ്പിക്കുന്നതും ശത്രു സമാനമായ പ്രവൃത്തിയാണ്!)
ഇങ്ങനെ നമ്മള്‍ വികാരപ്രകടനങ്ങളെ അടിച്ചമര്‍ത്തുന്നത് ആവേശത്തോടെ പിന്‍തുടരുന്നവരാണെങ്കില്‍ സമൂഹത്തില്‍ ഒരുപാട് അസുഖങ്ങളെ (ലൈംഗികാതിക്രമങ്ങളും കൊലപാതകങ്ങളുമടക്കമുള്ള കുറ്റകൃത്യങ്ങളും) തീറ്റിപ്പോറ്റുന്നതും നമ്മളാണെന്ന് ഉറപ്പിക്കാം!!
നമ്മളുടെ ഉത്തരവാദിത്വത്തിലുള്ള ഒരാള്‍ കോപത്തെക്കുറിച്ച് സംസാരിച്ചാല്‍ ഒരുപക്ഷേ നമുക്ക് അതിനെ പിന്‍തുണക്കാനാവില്ല.
അത് ഞാനും ചെയ്യാറില്ല.
പക്ഷേ കോപിച്ചതിന്റെ പേരില്‍ മാത്രം ഒരാളെ എന്റെ ജീവിതത്തില്‍ നിന്നും സ്ഥിരമായി ഒഴിവാക്കാന്‍ ഞാന്‍ മുതിരാറില്ല.
സോഷ്യല്‍ മീഡിയയിലും ജീവിതത്തിലും അങ്ങിനെ തന്നെ.
ഞാന്‍ ഒഴിവാക്കാറ് കഠിനമായ പക്ഷപാതമുള്ളവരെയാണ്.കാരണം അവര്‍ക്ക് പുതിയതൊന്നും പറയാനുണ്ടാവില്ല..എന്നും ഒരേ പഴങ്കഥ കേള്‍ക്കാന്‍ എന്തിന് ഈ ചെറിയ ജീവിതം പാഴാക്കണം?!
അവസാനമായി ഒരാളുടെ പ്രവൃത്തികൊണ്ട് അയാളെ അളക്കുന്നതിനെപ്പറ്റി..
സാധാരണ രീതിയില്‍ ചിന്തിക്കുമ്പോള്‍ ഒരാളെ അളക്കാനുള്ള
ഏറ്റവും മികച്ച മാര്‍ഗ്ഗം അയാളുടെ പ്രവൃത്തികളാണെന്ന് തോന്നിപ്പോയേക്കാം!!
പക്ഷേ കുറേ കാലത്തെ ചിന്തകളും സ്വന്തം ജീവചരിത്രവും തന്ന ആവശ്യങ്ങളും എന്നെ വേറൊരു ആശയത്തോട് അനുഭാവം പ്രകടിപ്പിക്കാനാണ് പ്രേരിപ്പിക്കുന്നത്.യേശു പറഞ്ഞ 'ഒരു വൃക്ഷത്തെ അതിന്റെ ഫലങ്ങളില്‍ നിന്ന് അളക്കുക'എന്നതാണ് പ്രസ്തുത ആശയം.
അമ്മയെയും അപ്പനേയും
അതിഭാവുകത്വം കൂടിയ പ്രസ്താവനകളിലൂടെ വാഴ്ത്തി പൊതുജനസമക്ഷം എഴുതുന്നവരേക്കാള്‍ അനുകൂലിക്കേണ്ടതിനെ അനുകൂലിച്ചും എതിര്‍ക്കേണ്ടതിനെ എതിര്‍ത്തും താങ്ങാവേണ്ടിടത്ത് താങ്ങായും തിരുത്തേണ്ടിടത്ത് തിരുത്തിയും മുന്നോട്ടു പോകുന്നവരെയാണ് ഞാനെന്നും അംഗീകരിക്കാനും അനുകരിക്കാനും ശ്രമിക്കാറ്.
നമ്മളുടെ വികാരപ്രകടനങ്ങളൊക്കെ പാളിപ്പോയ തീവ്രവാദമായി ചുമ്മാ പറയാനിഷ്ടപ്പെടുന്നവരുണ്ടെങ്കില്‍ അറിയൂ എന്തെങ്കിലും നിര്‍മ്മിക്കുന്നതിന്റെ ആയിരത്തിലൊന്നു പോലും വൈഷമ്യം തകര്‍ക്കാനില്ല..ഞാനും നല്ലത് പലതും നിര്‍മ്മിച്ചിട്ടുമുണ്ട്..
നന്ദി..ശുഭദിനം
No comments:
Post a Comment