"അതു പറഞ്ഞപ്പളാ ഓര്‍ത്തെ,നമ്മടെ വടക്കേകോട്ടമാലിലെ ചെക്കന്‍;ആ ബാഗ്ളൂര് പഠിച്ചോണ്ടിരുന്നോന്, പുതിയ വീടൊണ്ടാക്കുന്നേന്റെ കക്കൂസു കുഴീല്‍ വീണ് പെടലി ഒടിഞ്ഞ് ഠിം എന്ന് മരിച്ചു.ഇക്കണ്ട സ്വത്തിന്റെ എല്ലാം ഏക അവകാശി!"
"അതെയോ!ശ്ശൊ!ഞാനിങ്ങനെ കേട്ടാരുന്നു.പക്ഷേ അച്ചായന്റെ കൂടെ ആശൂത്രീലായിപ്പോയതുകൊണ്ട് അടക്കിന് പോകാമ്പറ്റിയില്ല.തള്ളേം തന്തേം നല്ല കരച്ചിലാരുന്നോ?"
"പിന്നെ ആണോന്ന്!?ചങ്കത്തടിച്ച് കരയുവല്ലേ!കണ്ടാ സഹിക്കുകേല"
"അതു നേരാടീ.എന്റെ ഏറ്റോം മൂത്തത് ഒരു ആങ്ങളയൊണ്ടാരുന്നതിനെ നീ അറിയുമോ?ഒള്ളതില്‍ ഏറ്റവും സുന്ദരനാരുന്നെന്ന് അമ്മച്ചിയെപ്പോഴും പറയും.എല്ലാരോടും വല്യ സ്നേഹോമാരുന്നു.എനിക്ക് വല്യ ഓര്‍മ്മയില്ല.ആനിക്കാവള പറിക്കാന്‍ കേറീതാ.ഭീമന്‍ ആനിയല്ലേ!?കൈവിട്ട് താഴെ വീണു.താഴെയാണെങ്കില്‍ കാടു വെട്ടിയതിന്റെ കുറ്റികള്‍ കുന്തം പോലെ.ആശൂത്രീലേക്ക് പോകുന്ന വഴി ചോര വാര്‍ന്ന് മരിച്ചു.ചുരുങ്ങിയ സമയം കൊണ്ട് ഈ ലോകത്തിലെ മുഴുവന്‍ വേദനയും തിന്നു!"
"അതെയോ!മനുഷ്യന്റെ ഓരോ അവസ്ഥകളേ?ഓര്‍ക്കുമ്പോള്‍ ദേഹമാസകലം പൂത്തുകേറും.ഒരു മുള്ളു കേറുന്ന വേദന സഹിക്കാന്‍ പറ്റുന്നില്ല.ഒക്കെ ദൈവത്തിന്റെ ഓരോ പ്ളാനും പദ്ധതിയും പോലെ നടക്കട്ടെ.അല്ലെതെന്തു പറയാന്‍"
"വക്കഞ്ചേട്ടനെന്താ മിണ്ടാതെ കിടക്കുന്നത്?ക്ഷീണമാണോ?എന്നെ അറിയുകേലേ?"രോഗിയോട് കുശലമന്വേഷിക്കുന്ന ഘട്ടമെത്തി.നാട്ടിലെ ദുരന്തകഥകളും അതിന്റെ താത്വികമായ അവലോകനവും കഴിഞ്ഞല്ലോ!
"ഓ!അറിയും.എന്നാ മിണ്ടാന്‍?ഇപ്പോ കൊറവുണ്ട്"
"ചങ്കുവേദന പ്രശനമാണോ?ടെസ്റ്റു നടത്തിയിട്ട് അവരെന്നാ പറഞ്ഞു?"അതിനിടയില്‍ പെട്ടെന്ന് ഓര്‍ത്തപ്പോള്‍ ടെസ്റ്റുകളുടെ വിവരം ബൈസ്റ്റാന്ററോട് അന്വേഷിക്കാന്‍ തോന്നിയത് നന്നായി.രോഗത്തിന്റെ ശരിയായ വിവരങ്ങളറിയാതെ ആശ്വസിപ്പിക്കാനാവില്ലല്ലോ!
"അവര് കാര്യമായിട്ടൊന്നും പറഞ്ഞില്ല.ചങ്കുവേദന പണ്ടു മുതലേ ഇടക്കിടെ പറയാറുണ്ടാരുന്നു.ആശൂത്രീല്‍ പോകാന്‍ മടി.പാരമ്പര്യത്തില്‍ പ്രഷറും ഷുഗറും കൊളസ്ട്രോളുമൊക്കെയുണ്ടല്ലോ!"
"നേരാ!ഇപ്പോ ഇതൊക്കെ ഇല്ലാത്തോരാരുണ്ട്!?വക്കഞ്ചേട്ടന്‍ സന്തോഷമായിട്ടിരുന്നേ!ജീവിതമാകുമ്പോ ഇങ്ങനെ പലതും വരും പോകും"
"അതു നേരാണ്.ഇന്നിപ്പോ വന്ന് കഥ പറഞ്ഞു തുടങ്ങിയപ്പോള്‍ മുതല്‍ പോകുന്നതെപ്പളാന്ന് ആലോചിച്ചിരിക്കുകയായിരുന്നു"
ചെറിയ ഒരു ആശ്വാസം
No comments:
Post a Comment