ആദ്യമാദ്യം പ്രകൃതിഭംഗിയേയും കൃത്യനിഷ്ഠയേയും ശാന്തതയേയും
ഏകാന്തതയേയും പിന്നെപ്പിന്നെ ജനക്കൂട്ടത്തിന്റെ ആരാധനയേയുമൊക്കെ ഭോഗിക്കുന്നയാള്‍ ത്യാഗിയാണ്.ഏറിയ പങ്കും വേദനയും ബഹളവും ത്യാഗങ്ങളും പങ്കുവെക്കുന്നയാള്‍ ഭോഗിയാണ്.
ത്യാഗി,ഭോഗി സങ്കല്‍പ്പങ്ങള്‍ ഹൈന്ദവമാണെന്നു അര്‍ത്ഥമാക്കുന്നില്ല.ഭാഷാപരമായ എളുപ്പത്തിനുവേണ്ടി ഉപയോഗിച്ചു എന്നേ ഉള്ളൂ.എല്ലാ മതത്തിലും ത്യാഗികള്‍ എന്ന അപ്പര്‍ ക്ളാസ്സുണ്ടല്ലോ!ആദ്യകാലനേതാക്കളനുഭവിച്ച ബുദ്ധിമുട്ടുകളാവാം അവരുടെ ഈ സ്ഥിരം ത്യാഗിപട്ടത്തിനാധാരം.
വീണ്ടും,ജീവിതമെങ്ങിനെ മുന്നോട്ടുപോകുന്നു എന്നു ചോദിച്ചാല്‍ അത് വിജയങ്ങള്‍ അഥവാ
ഉത്തേജനങ്ങള്‍ അഥവാ ഭോഗങ്ങളിലൂടെയാണ്.മറ്റു വാക്കുകളില്‍ വിജയത്തെ,ഉത്തേജനത്തെ,ഭോഗത്തെ ഓരോരുത്തരും നിര്‍വജിക്കുംപോലെയാണ്.ചൊല്‍പ്പടിക്ക് ആളുകള്‍ നില്‍ക്കുന്നതും ദാസ്യവേലചെയ്യുന്നതും വിശ്വാസത്തെ പിന്തുണക്കുന്നതും മുഖസ്തുതി പറയിപ്പിക്കുന്നതും ലൈംഗികതയില്‍ പങ്കുചേരുന്നതും ലഹരിയില്‍ മുഴുകുന്നതുമൊക്കെയായി ഒരുപാട് ഭോഗങ്ങള്‍!ഏത് ഏതിനേക്കാള്‍ മികച്ചതാണെന്നറിയില്ല!!ഭോഗിയും ത്യാഗിയും ആരെന്നുമറിയില്ല!!
'അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരന്നുസുഖത്തിനായി വരേണമെന്ന' ആശയം കേള്‍ക്കുമ്പോളൊരു ഉത്തേജനമുണ്ട്!
No comments:
Post a Comment