മഞ്ഞുമലകളിലെവിടെയോ ആണ് വിറങ്ങലിച്ച ആ ശരീരം കണ്ടത്. ചുരുട്ടിപ്പിടിച്ച കൈകളിലെന്തെന്നു പരിശോധിക്കുമ്പോളേക്കും അബദ്ധത്തില്‍ അത് മലമടക്കുകളുടെ അഗാതതയിലേക്ക് വഴുതി പോയി - നിഗൂഡമൊരു മന്ദസ്മിതം അവശേഷിപ്പിച്ചിട്ടെന്നപോലെ..
പക്ഷേ വഴുതിപ്പോയ ആ ശേഷിപ്പ് കൂട്ടത്തിലൊന്നിന്റെ തലച്ചോറില്‍ തെല്ലിട കൂടി തങ്ങി നിന്നു. സ്മൃതികള്‍ക്കിടയിലൂടെ പരതി നടന്നു.
ഇഷ്ടങ്ങളില്‍ നിന്ന് വഴുതിപോയ ബാല്യം..
അച്ചടക്കത്തില്‍ നിന്ന് വഴുതിപോയ കൗമാരം..
മുന്‍വിധികളില്‍ നിന്ന് വഴുതിപോയ ജീവിതം..
പ്രണയത്തില്‍ നിന്ന് വഴുതിപോയ വിവാഹം..
സ്വത്വത്തില്‍ നിന്ന് വഴുതിപോയ കെട്ടുപാടുകള്‍..
തലച്ചോറിലെ സഞ്ചാരം ഇത്രയുമായപ്പോളെക്കും ചുരുട്ടിപ്പിടിച്ച കരങ്ങളില്‍ വഴുതി വീഴിക്കുന്ന മാന്ത്രികപ്പൊടി ആണോയെന്ന കാര്യസ്ഥന്‍ / യുക്തി /സര്‍പ്പത്തിന്റെ ചോദ്യത്തില്‍ കഥയും വഴുതി വീണല്ലോ!!
No comments:
Post a Comment