വൈദ്യര്‍ :"അങ്ങേരുടെ കാര്യം മഹാ തലവേദനയാ..കാര്യമായിട്ട് അസുഖമൊന്നുമില്ലെങ്കിലും അടിക്കടി വന്ന് ഒരുപാട് സമയം കളയും..എന്തു ചെയ്യണമെന്നറിയില്ലല്ലോ.. "
മറ്റൊരു രോഗി :"ഹും..അങ്ങിനെയും ചിലരുണ്ട്..വല്ല വിറ്റാമിന്‍ ഗുളികയും കൊടുത്ത് ഒഴിവാക്കി വിട്ടാല്‍ മതി..അയാള്‍ മടുക്കുമ്പോള്‍ താനേ നിര്‍ത്തിക്കോളും"
വൈദ്യന്‍: "ഹേയ്, അതൊന്നും ശരിയാവില്ല.പോരാത്തതിന് അത് ഞങ്ങളുടെ പ്രൊഫഷണല്‍ എത്തിക്സിനു വിരുദ്ധവുമാണ്.. "
മ. രോ. "ഓഹോ"
വൈദ്യര്‍ :"അതിനിടയില്‍ വിശേഷങ്ങള്‍ ചോദിക്കാന്‍ വിട്ടുപോയല്ലോ ..പറയൂ"
മ. രോ: "കഫക്കെട്ടില്ലാത്ത ചുമ.. പണ്ട് ഇതുപോലൊരു തവണ വന്നപ്പോ കണ്ടില്ലായെന്നു വെച്ച് ന്യൂമോണിയ വന്നതാ.. "
വൈദ്യര്‍ :"അയ്യോ അങ്ങിനെയാണോ ..നോക്കട്ടെ..(ഗുരുതരമായ കുഴലുവെപ്പ് പരിശോധനകള്‍ക്ക് ശേഷം) ഈയടുത്ത് ചില സീനിയര്‍ വൈദ്യര്‍ ഇത്തരം ഒരു രോഗലക്ഷണത്തേപ്പറ്റി ചര്‍ച്ച ചെയ്യുന്നത് കേള്‍ക്കാനിടയായി..വിറ്റാമിന്‍ കുറവാണ് പ്രധാന കാരണം..ഒരാഴ്ചത്തേക്ക് ഗുളിക തത്കാലം തരാം..പുറത്തുനിന്നു വാങ്ങണമെന്നില്ല..എന്റെ കൈയ്യിലുണ്ട്..പിന്നെ എല്ലാം സര്‍വ്വേശ്വരന്റെ കൈയ്യിലാണെന്ന് പ്രത്യേകം പറയണ്ടല്ലോ..നന്നായി പ്രാര്‍ത്ഥിക്കുക..എല്ലാം ശരിയാവും..അടുത്ത പഞ്ചായത്ത് കലാമേള നീന്തലിന് ഫസ്റ്റ് വാങ്ങണം..കാണാന്‍ ഞാന്‍ ചിലപ്പോ വന്നെന്ന് വരില്ല കെട്ടോ. അപ്പോ ഒരാഴ്ച കഴിഞ്ഞ് .."
മറ്റേ രോഗി (ആത്മഗതം) മടുക്കുമ്പോള്‍ ഗുളിക നിര്‍ത്താം എന്ന ഭാഗത്തെ വിഴുങ്ങി കളഞ്ഞത് എത്തിക്സ് ആയിരിക്കാനാണ് സാധ്യത..
No comments:
Post a Comment