പേരു പോലെ ലാറ്റിനമേരിക്കന്‍/ഇറ്റാലിയന്‍(!?) കഥയല്ല.
Xച്ചന്‍ :"മാനേ, (മിസ്. മാഡം, മകളേ. മോളേ) ചോര നോക്കിയേച്ചും വരാന്‍ ഡാക്ടറുടെ കള്ളാസ് (കടലാസ്, പേപര്‍) ഉണ്ടാര്‍ന്നല്ലോ"
ടെക്നീഷ്യ :"നോക്കട്ടെ വല്ല്യപ്പച്ചാ. ആ, ഇതാണോ? ഇത് സാധാരണ ഒരു ടെസ്റ്റാ.. പേടിക്കാന്‍ ഒന്നുമില്ല. "
ച്ചന്‍: "ഇച്ചിരി തലകറക്കോം ഷീണോം ഒണ്ടാര്‍ന്നല്ലോ. അതും കൂടെ അറിയാല്ലോ.."
ടെക്നീഷ്യ: "അയ്യോ!! അത് ചെലവു കൂടിയ വേറെ ടെസ്റ്റാ"
ച്ചന്‍: "ചായക്കാശ് ചെലവു ചെയ്യാം ഉവ്വേ..ആരും അറിയാണ്ട്.."
ടെക്നീഷ്യ: "അങ്ങിനെയല്ല അപ്പച്ചാ. ആ ടെസ്റ്റ് ചെയ്യുന്നത് വേറെ രീതിയിലാ.."
ച്ചന്‍: "പറ്റിയേലേല്‍ അത് പറഞ്ഞാ പോരെ..മീന്‍ ചാറില്‍ ഉപ്പുണ്ടോ , മൊളകുണ്ടോ എന്നറിയാന്‍ ഇങ്ങേര് രണ്ടു പ്രാവശ്യം ടെസ്റ്റിക്കുവോ?!"
സുഭം..ശാസ്ത്രം തോറ്റു..മനുഷേന്‍ ജയിക്കാതിരിക്കാന്‍ പറ്റുവോ😀
No comments:
Post a Comment